പ്രചാരണരംഗത്ത് അതിവേഗം മുന്നേറി എൽ.ഡി.എഫ്
text_fieldsതൃശൂർ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നേരത്തെയിറങ്ങിയ എൽ.ഡി.എഫ് പ്രചാരണ രംഗത്തും അതിവേഗം. പാർലമെന്റ് മണ്ഡലം മുതൽ ബൂത്ത് തലം വരെയുള്ള കൺവെൻഷനുകളും തീരുമാനിച്ചു. തൃശൂർ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഒമ്പതിന് തൃശൂർ തെക്കേഗോപുര നടയിൽ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന കൺവെൻഷൻ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് കക്ഷിനേതാക്കൾ പങ്കെടുക്കും.
നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും. 10ന് വൈകീട്ട് നാലിന് ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളുടെയും 11ന് രാവിലെ 10ന് നാട്ടിക മണ്ഡലങ്ങളുടെയും 12ന് രാവിലെ 10ന് പുതുക്കാട്, വൈകീട്ട് നാലിന് ഒല്ലൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളുടെയും കൺവെൻഷനുകൾ നടക്കും. ലോക്കൽതല തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ 16നുള്ളിലും ബൂത്ത് തല കൺവെൻഷനുകൾ 20നകവും പൂർത്തീകരിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ എം.എം. വർഗീസ്, ബേബി ജോൺ, എം.കെ. കണ്ണൻ, സി.പി.ഐ നേതാക്കളായ കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, എൽ.ഡി.എഫ് നേതാക്കളായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അഡ്വ. സി.ടി. ജോഫി, എ.വി. വല്ലഭൻ, ടി. ഗോപിനാഥൻ താറ്റാട്ട്, ഷൈജു ബഷീർ, ജെയിംസ് മുട്ടിക്കൽ, സി.ആർ. വത്സൻ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.