തട്ടകമുറ്റത്ത് സുനിൽ കുമാറിന്റെ യാത്ര
text_fieldsഅന്തിക്കാട്: നാട്ടിക നിയോജക മണ്ഡലത്തിലെ പാറളം, ചാഴൂർ, അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കി. ശനിയാഴ്ച രാവിലെ പാറളം ഗ്രാമ പഞ്ചായത്തിലെ ശാസ്താംകടവ് നിവാസികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.
തുടർന്ന്, കോടന്നൂർ ഇൻഫന്റ് ജീസസ് ആരാധന മഠം, വെങ്ങിണിശേരി സെന്റ് മേരീസ് ചർച്ച്, കോടന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, അവ്വൗർ ലേഡി ഓഫ് പെർപെക്ച്വൽ ഹെൽപ് എഫ്.സി കോൺവെന്റ്, അൽവർണിയ എഫ്.സി കോൺവെന്റ്, സി.എം.സി ക്രിസ്തു ജയന്തി കോൺവെന്റ്, അമ്മാടം സെന്റ് ആന്റണീസ് പള്ളി, വലിയ ചേനം ജുമാ മസ്ജിദ്, സെന്റ് റീത്താസ് എഫ്.സി കോൺവെന്റ് പെരുമ്പിള്ളിശ്ശേരി, പൂച്ചിന്നിപ്പാടം ലിറ്റിൽ ഫ്ലവർ ചർച്ച്, ഊരകം ഹോളി ഫാമിലി കോൺവെന്റ് ഊരകം, പൂച്ചിന്നിപ്പാടം മുഹ്യദീൻ മഹൽ, കരുവന്നൂർ ജുമാ മസ്ജിദ്, നാരായണ ആശ്രമം തപോവനം, പൊട്ടുച്ചിറ ജുമാ മസ്ജിദ്, ദാറുസ്സലാം മർകസ് യത്തീംഖാന, ചിറക്കൽ ജുമാ അത്ത് പള്ളി, സെന്റ് ആന്റണീസ് ഫൊറോന ചർച്ച് പഴുവിൽ, സെന്റ് പീറ്റേഴ്സ് ചർച്ച് പൂത്തറക്കൽ എന്നീ ആത്മീയ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർഥിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.
വെങ്ങിണിശ്ശേരി കോ-പ്രൊ ഓയിൽ ലിമിറ്റഡ്, അഡാപ്റ്റ് സൊസൈറ്റി, അമ്മാടം സർവിസ് സഹകരണ ബാങ്ക്, പാറളം കുടുംബാരോഗ്യ കേന്ദ്രം, പാറളം ഗ്രാമ പഞ്ചായത്ത്, ചേർപ്പ് തനിമ കോക്കനട്ട് ഓയിൽ ലിമിറ്റഡ്, ചേർപ്പ് കാർപെൻഡേൻസ് കോഓപറേറ്റിവ് സൊസൈറ്റി, ചേർപ്പ് ഖാദി കൈത്തറി ഉൽപാദക നെയ്ത്ത് കേന്ദ്രം, പഴുവിൽ മിഷൻ ആശുപത്രി എന്നിവിടങ്ങളിലും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. ആധാരമെഴുത്തുകാരുടെ സംഘടനയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പൊട്ടുച്ചിറ അംബേദ്കർ കോളനി നിവാസികളുടെയും ചിറക്കൽ സെന്റർ നിവാസികളുടെയും സ്വീകരണം ഏറ്റുവാങ്ങി. പഴുവിൽ വൃദ്ധജന സമിതി പകൽവീട് അന്തേവാസികളുടെ കൂടെയായിരുന്നു ഉച്ചഭക്ഷണം. വൈകീട്ട് അന്തിക്കാട് മേഖല എൽ.ഡി.എഫ് കൺവെൻഷനിലും തളിക്കുളം മേഖല കൺവെൻഷനിലും പങ്കെടുത്ത ശേഷം തളിക്കുളം ജുമാ മസ്ജിദ് പള്ളിയിൽ സംഘടിപ്പിച്ച നോമ്പുതുറയിലും പങ്കെടുത്താണ് നാട്ടിക നിയോജക മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.