വേലൂരിൽ മണ്ണ് ലോറി പിടികൂടി
text_fieldsഎരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് മണ്ണ് കടത്തുകയായിരുന്ന ലോറി എരുമപ്പെട്ടി പൊലീസ് പിടികൂടി. വേലൂർ പോസ്റ്റ് ഓഫിസ് സെൻററിൽ വെച്ചാണ് എസ്.െഎ കെ.കെ. ഭൂപേഷ്, എസ്.ഐ പി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
വേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിച്ച് നിരത്തിയുള്ള മണ്ണെടുപ്പ് വ്യാപകമാണ്. തയ്യൂർ വെള്ളാറ്റഞ്ഞൂർ റോഡിൽ ചുമട്ടുതൊഴിലാളി യൂനിയൻ ഓഫിസിന് സമീപം, വെള്ളാറ്റഞ്ഞൂർ മഠം, കാഞ്ഞിരാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വൻതോതിൽ മണ്ണെടുക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ റവന്യൂ അധികൃതർ തയാറാവുന്നില്ലെന്ന് ആരോപണമുണ്ട്.
പരിസരപ്രദേശങ്ങളിൽ കാവൽക്കാരെ നിയോഗിച്ച് നിരീക്ഷണം നടത്തിയാണ് രാപ്പകൽ വ്യത്യാസമില്ലാതെ മണ്ണ് കൊണ്ടുപോകുന്നത്. പൊലീസ് സ്റ്റേഷന് സമീപവും മണ്ണ് കടത്ത് സംഘം നിരീക്ഷണം നടത്തുന്നുണ്ട്.
പ്രകൃതിലോല സംരക്ഷിതമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിലാണ് കുന്നിടിച്ച് നിരത്തുന്നത്. പ്രതിഷേധിക്കുന്നവരെ മണ്ണ് മാഫിയസംഘം ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. മണ്ണെടുക്കാൻ സ്ഥലം നൽകുന്നവർക്കെതിരെ പൊലീസും റവന്യൂ വകുപ്പും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.