Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുടരുന്നു ലോട്ടറി...

തുടരുന്നു ലോട്ടറി തട്ടിപ്പ്; പെരുകുന്നു ചൂതാട്ടം

text_fields
bookmark_border
lottery fraud
cancel

തൃശൂർ: ജില്ലയിൽ ഭാഗ്യക്കുറിയുടെ പേരിൽ ചൂതാട്ടം പെരുകുന്നു. ഒറ്റ നമ്പർ ചൂതാട്ടത്തിനെതിരെ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. സംസ്ഥാന ലോട്ടറിയിൽ 12 ഒറ്റ അക്ക (സെയിം നമ്പറുകൾ) വിൽപന സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

അതേസമയം പല ഏജൻസികളും നൂറും അതിന് മുകളിലും നാലക്കം ശരിയായി വരുന്ന തരത്തിൽ ഒറ്റ അക്കം ശേഖരിച്ച് വിൽപന നടത്തുന്നുണ്ട്. നേരത്തെ നിരോധിച്ച സൂപ്പർലോട്ടോയുടെ മാതൃകയിൽ നടക്കുന്ന തട്ടിപ്പിൽ സാധാരണക്കാരാണ് ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്.

ഏഴ് സീരീസിലും പെട്ട ആറക്കങ്ങളും ഒരുപോലെ വരുന്ന ടിക്കറ്റുകളാണ് തട്ടിപ്പുകാർ ആദ്യം പരീക്ഷിച്ചത്. ഇത് ഹിറ്റായതോടെ അവസാന നാലക്കങ്ങൾ ഒരുപോലെ വരുന്ന ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുകയാണ് ചെയ്യുന്നത്. നൂറു ടിക്കറ്റുകൾ വരെ സെറ്റാക്കി വിൽപന ജില്ലയിൽ തകൃതിയാണ്. നാലക്കത്തിന് സമ്മാനം ലഭിച്ചാൽ ഒരുമിച്ച് വൻതുക പ്രതീക്ഷിച്ച് പത്തോ ഇരുപതോ ടിക്കറ്റ് ഒരുമിച്ച് വാങ്ങുന്ന സാധാരണക്കാർ ഏറെയുണ്ട്.

ഒരേ നമ്പർ സെറ്റ് ഒപ്പിക്കുന്നതിന് സമീപ ജില്ലകളിലെ ഏജന്റുമാർ ടിക്കറ്റുകൾ പരസ്പരം കൈമാറുകയാണ്. ഒന്നിലധികം ജില്ല ഓഫിസുകളിൽ നിന്നും ഇത്തരത്തിൽ ടിക്കറ്റ് വാങ്ങി പല ജില്ലകളിൽ എത്തിച്ച് തരംതിരിച്ചു വിൽപന നടത്തുന്ന വൻകിട റാക്കറ്റുകളും സജീവമാണ്.

ഇക്കൂട്ടർക്ക് ഒത്താശയുമായി ലോട്ടറി ഓഫിസിലെ ജീവനക്കാരും സജീവമാണ്. കൂലിപ്പണിക്കാരും സാധാരണ തൊഴിലാളികളുമാണ് ഇത്തരം കെണിയിൽ വീഴുന്നത്. കിട്ടുന്ന പണം ചൂതാട്ടത്തിന് ചെലവഴിക്കുന്ന രീതിയാണ് ഇവർക്കുള്ളത്. വൻ തോതിൽ ലോട്ടറി കടം വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ചെറിയ തുക ലഭിക്കുന്നതിനാൽ വീണ്ടും വീണ്ടും പ്രലോഭനത്തിൽ വീഴുകയാണിവർ.

കൂണുപോലെ ലോട്ടറികടകൾ

നഗരത്തിൽ കൂണുപോലെ പെരുകുകയാണ് ലോട്ടറി കടകൾ. ഒപ്പം ഭാഗ്യാന്വേഷകരും പെരുകുന്നു. പൂട്ടിയ ഒരു കച്ചവട സ്ഥാപനം പിന്നീട് തുറന്നു പ്രവർത്തിക്കുന്നത് ലോട്ടറി കടയായാണ്. ബസ് സ്റ്റാൻഡുകൾ അടക്കം പൊതു സ്ഥലങ്ങളിൽ ഈച്ചയേക്കാൾ അധികം ലോട്ടറി വിൽപനക്കാരാണുള്ളത്.

ജനത്തിന്‍റെ കൂടിയ വാങ്ങലിന് അനുസരിച്ച് കടകളും കച്ചവടക്കാരും പെരുകുമ്പോൾ ലോട്ടറി വിൽപനയിൽ ഭീകര തട്ടിപ്പാണ് ജില്ലയിൽ അരങ്ങേറുന്നത്. ഉദ്യോഗസ്ഥ ലോബിയും വൻകിട ഏജന്‍റുമാരും തമ്മിലുള്ള ഒത്തുകളിയാണ് തട്ടിപ്പിന് പിന്നിലുള്ളത്. സാധാരണക്കാരുടെ പണത്തോടുള്ള ആർത്തിയാണ് ഇക്കൂട്ടർ തടിച്ചുവീർക്കാൻ കാരണം.

രാവിലെ തന്നെ സമാന്തര ലോട്ടറിയും സെയിം നമ്പർ ലോട്ടറിയുമൊക്കെയായി സജീവമാണ് നഗരത്തിന്‍റെ മുക്കുമൂലകൾ. മണിക്കുറൂകൾ ഇടവിട്ട് നറുക്കെടുപ്പ് നടത്തുന്ന സംഘങ്ങൾ വരെയുണ്ട്. ഇതിൽ അധികവും വീഴുന്നത് തൊഴിലാളികളും സാധാരണക്കാരുമാണ്. ചൂണ്ടയിൽ ഇരയിടുന്നത് പോലെ കുറച്ച് തുക ഇക്കൂട്ടർക്ക് നൽകുന്നതാണ് വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകളിലേക്ക് ആകർഷിക്കാൻ കാരണം.

നടപടിയില്ല, ബോധവത്കരണം മാത്രം

സർക്കാർ ഖജനാവിലേക്ക് പണം എത്തുന്നതിനാൽ ഇതിനെതിരെ നടപടി ഒന്നും ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. തൃശൂർ തലോറിലെ മാറോക്കി വീട്ടിൽ ആന്റണിയുടെ പരാതി മാസങ്ങൾക്ക് മുമ്പ് ധനമന്ത്രിയുടെ ഓഫിസിലെത്തി. വിഷയത്തിന്റെ ഗൗരവം കുറിക്കുന്ന കത്തിന് നടപടി മാത്രം ഉണ്ടായില്ല.

പകരം ലോട്ടറി ഏജന്റുമാർക്ക് ബോധവത്കരണ പരിപാടിയാണ് ലോട്ടറി വകുപ്പ് നടത്തിയത്. എ.ഡി.ജി.പിമാർക്കും ജില്ല പൊലീസ് മേധാവിക്കും ലോട്ടറി ഡയറക്ടർ പരാതി നൽകിയിട്ടും കത്തിന് മറുപടി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല. നേരത്തെ ഒറ്റ അക്ക ലോട്ടറി നിരോധിച്ച് ഡയറക്ടർ ഇറക്കിയ ഉത്തരവ് മാസങ്ങൾക്കുള്ളിൽ പിൻവലിക്കുകയും ചെയ്തിരുന്നു.

'പ്രഭവകേന്ദ്രം' ശക്തൻ സ്റ്റാൻഡ്

ശക്തൻ ബസ് സ്റ്റാൻഡാണ് ലോട്ടറി തട്ടിപ്പിന്‍റെ പ്രധാന പ്രഭവ േകന്ദ്രം. ഇത്തരം വിൽപനയിൽ അധികവും ഇവിടെ നിന്നാണ് തുടങ്ങുന്നത്. ചെട്ടിയങ്ങാടി, പോസ്റ്റോഫിസ് റോഡ്, വടക്കേ ബസ് സ്റ്റാൻഡ്, ഹൈറോഡ് അടക്കം വിവിധ മേഖലകളിൽ വിവിധ തട്ടിപ്പുമായി ആളുകളുണ്ട്. ലോട്ടറി ചട്ടത്തിന് വിരുദ്ധമായി തൃശൂരിൽ 72 സെയിം ലോട്ടറികൾ വരെയും വിൽപന നടത്തുന്നുണ്ട്.

ഇതെല്ലാം കണ്ടിട്ടും ലോട്ടറി എൻഫോഴ്സ്മെന്‍റോ ജില്ല ലോട്ടറി അധികൃതരോ നടപടിയെടുക്കാൻ മടിക്കുകയാണ്. 12 സെയിം ലോട്ടറി വിൽക്കാനുള്ള മൗനാനുവാദത്തിന്‍റെ മറിവിലാണ് 72 സെയിം ലോട്ടറി വിൽപന തകൃതിയായി നടക്കുന്നത്.

സെയിം ലോട്ടറി വിൽപന നടത്തുന്ന വിവരം അറിയിക്കാൻ ലോട്ടറി വകുപ്പ് നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ എടുക്കാറില്ലെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamblinglottery fraud
News Summary - Lottery Fraud-Gambling is rampant
Next Story