മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസ് പ്രവർത്തനം തുടങ്ങണം -ഹൈകോടതി
text_fieldsമാള: മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ രണ്ട് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് ഹൈകോടതി. 2020ലായിരുന്നു ഓഫിസ് ഉദ്ഘാടനം. രണ്ടരവർഷമായിട്ടും പക്ഷേ, മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചില്ല.
44 ലക്ഷം രൂപ ചെലവഴിച്ച് നിർമിതി കേന്ദ്രമാണ് വില്ലേജ് ഓഫിസിന്റെ നിർമാണം നടത്തിയത്. പൊയ്യ, മടത്തുംപടി, പള്ളിപ്പുറം എന്നീ മൂന്ന് വില്ലേജുകൾ ചേർന്ന പൊയ്യ ഗ്രൂപ്പ് വില്ലേജിൽനിന്ന് മടത്തുംപടി അടർത്തി മാറ്റിയാണ് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം മടത്തുംപടി ജഡ്ജിമുക്കിൽ സ്ഥാപിച്ചത്.
കേരള ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി (റവന്യൂ), ഇരിങ്ങാലക്കുട റവന്യു ഡിവിഷനൽ ഓഫിസർ, കലക്ടർ, കൊടുങ്ങല്ലൂർ താലൂക്ക് തഹസിൽദാർ, പൊയ്യ വില്ലേജ് ഓഫിസർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിനെ തുടർന്ന് ഇവരെ കക്ഷികളായി ചേർത്ത് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.