മധു വിടവാങ്ങിയത് 'നുറുങ്ങി'െൻറ രജതജൂബിലി വർഷത്തിൽ
text_fieldsതൃശൂർ: 'നുറുങ്ങ്' ലിറ്റിൽ മാഗസിൻ പുതുകവികൾക്ക് നൽകിയത് വലിയ ലോകമായിരുന്നു. രണ്ടര പതിറ്റാണ്ട് 'നുറുങ്ങ്' കൈവിടാതെ ഇറക്കിയ മധു വടക്കിനിയത്ത് നിര്യാതനായപ്പോൾ ബാക്കിവെച്ചത് അതിവിപുലമായ സാംസ്കാരിക സദസ്സൊരുക്കി നുറുങ്ങിെൻറ 25ാം വർഷം വിപുലമായി ആഘോഷിക്കണം എന്ന സ്വപ്നം. ഇക്കാര്യം അടുത്ത പലരുമായും പങ്കുവെച്ചിരുന്നു.
കവി പവിത്രൻ തീക്കുനിയെ അവതരിപ്പിച്ചത് മധുവും നുറുങ്ങും ചേർന്നാണ്. പവിത്രൻ തീക്കുനിയുെട കവിതകൾ രണ്ടുഭാഗം നുറുങ്ങിെൻറ പേരിൽ പ്രസിദ്ധീകരിച്ചു. ചെറു എഴുത്തുകാരുടെ ഇടമായിരുന്നു 'നുറുങ്ങ്'. എങ്കിലും പവിത്രൻ തീക്കുനിയും സി. രാവുണ്ണിയും കുരീപ്പുഴയും മറ്റു കവികളും ഇടക്ക് എഴുതിപ്പോന്നു. മാസത്തിൽ ഇറങ്ങുന്ന രൂപത്തിലായിരുന്നു ആദ്യകാലങ്ങളിൽ പ്രസാധനം. അവസാന രണ്ടുവർഷം വർഷം നാല് പതിപ്പുകൾ എന്നതിൽ ഒതുക്കേണ്ടി വന്നു. പ്രസാധകൻ എന്നതിലുപരി ഇടതുസഹയാത്രികനും പുരോഗമന കലാ സാഹിത്യ സംഘം ഭാരവാഹിയും കൂടിയായിരുന്നു.
80കളിൽ റേഡിയോ ജ്വരമായിരുന്ന കാലത്ത് റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ഉണ്ടാക്കിയപ്പോൾ ആ സംഘടനയിൽ ഭാരവാഹിയായിരുന്നു. സി.പി.എം വിൽവട്ടം ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ തൃശൂർ ബ്ലോക്ക് കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം വിൽവട്ടം മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് ഗ്രന്ഥശാലാസംഘം പ്രവർത്തകനായിരുന്ന സുഹൃത്ത് എം.എം. സേതുമാധവെൻറ സ്മരണാഥം നുറുങ്ങ് ഏർപ്പെടുത്തിയ കവിത പുരസ്കാര ദാന ചടങ്ങ് നടത്തിയത്. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽ സജീവമായിരുന്നു അദ്ദേഹം. നാട്യങ്ങളില്ലാതെ നാട്ടുമനുഷ്യനായി മണ്ണിടവഴികളിലൂടെ മാത്രം സഞ്ചരിച്ച ഗ്രാമീണനായിരുന്നു മധുവെന്ന് സുഹൃത്തും കവിയുമായ വിജേഷ് എടക്കുന്നി അടയാളപ്പെടുത്തുന്നു. 'എെൻറ ശരീരം മെഡിക്കൽ കോളജിന് നൽകണം, റീത്ത് വെക്കരുത്' രണ്ടുവർഷം മുമ്പ് മധു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ, കോവിഡിെൻറ പശ്ചാത്തലത്തിൽ അതിനുമാവാതെയാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.