റിപ്പബ്ലിക് ദിനാഘോഷം വിസ്മയമാക്കി മഅ്ദിൻ ഡ്രീം സ്ട്രീറ്റ്
text_fieldsചിറമനേങ്ങാട്: രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മഅ്ദിൻ ഡ്രീം സ്ട്രീറ്റ് 74 മിനിറ്റിൽ ക്രമീകരിച്ച പരിപാടി വിസ്മയമായി. നൂറോളം വിദ്യാർഥികൾ ഗ്രാൻഡ് സല്യൂട്ടിന്റെ ഭാഗമായി. സ്ഥാപന ചെയർമാൻ പെൻകോ ബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുസ്സലാം സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം വിശിഷ്ടാതിഥിയായി.
രാജ്യത്തിന്റെയും ഭരണത്തിന്റെയും നന്മകൾ അയവിറക്കേണ്ട സമയത്ത് അധികാരത്തിന്റെയും അധികാരികളുടെയും ക്രമക്കേടുകൾ ചർച്ച ചെയ്യേണ്ടി വന്നത് ഒരു ശാപമാണ് എന്ന യാഥാർഥ്യത്തെ അദ്ദേഹം തുറന്നു കാട്ടി. രാഷ്ട്രപിതാവ് കൊതിച്ച ഖലീഫ ഉമറിന്റെ ഭരണമാണ് പരിഹാരം എന്ന പ്രമേയം മുന്നോട്ട് വെച്ചു.
പരിപാടിയിൽ മജീദ് മാസ്റ്റർ, സലാം കടങ്ങോട്, ഷൗക്കത്ത് അലി അദനി, അലവി അദനി, സാബിത്ത് അദനി, കമ്മുട്ടി ഹാജി, ഹൈദർ ഹാജി, സിദ്ദീഖ് ഹാജി, എന്നിവർ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.