മഹാത്മാവിന്റെ പാദസ്പർശമേറ്റ ചേർപ്പ് മഹാത്മാ മൈതാനം
text_fieldsചേർപ്പ്: കേരള സന്ദർശനത്തിന്റെ ഭാഗമായി 1934ലാണ് ഗാന്ധിജി ചേർപ്പിൽ എത്തിയത്. കോഴിക്കോട്ടുനിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ചേർപ്പ്, പെരുവനം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്. ഗാന്ധിജിയുടെ സന്ദർശന സമയത്ത് നൽകിയ വൃക്ഷത്തൈകൾ ആണ് ഇന്ന് മഹാത്മാ മൈതാനിയിലും ഗ്രാമോദ്ധാരണം വളപ്പിലും പടർന്ന് പന്തലിച്ച് ഏവർക്കും തണലായി നിൽക്കുന്നത്. സന്ദർശനത്തിന്റെ ഓർമയുമായി മഹാത്മാ മൈതാനിയിൽ ഗാന്ധി സ്മാരക സ്തംഭവും നിലനിൽക്കുന്നുണ്ട്. ഏറെക്കാലം സന്ദർശന ഓർമയായി ഉണ്ടായിരുന്ന ഗാന്ധി സ്മാരകസ്തംഭം ആരാലും ശ്രദ്ധിക്കാത്ത അവസ്ഥയിലായിരുന്നു.
ഇപ്പോഴും ഒരു ഭാഗം തകർന്ന നിലയിലാണ്. പ്രദേശത്തെ ഓട്ടോ തൊഴിലാളികളാണ് സ്തംഭം നവീകരിച്ച് പരിപാലിച്ചുപോരുന്നത്. ഗാന്ധിജയന്തി, സമാധി, സ്വാതന്ത്ര്യ ദിനം എന്നീ ദിവസങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ ഇവിടെ നിലവിളക്ക് കത്തിച്ചുവെച്ച് പുഷ്പാർച്ചന നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.