മാള സാമൂഹികാരോഗ്യ കേന്ദ്രം:പ്രവർത്തനം നിലച്ച് എക്സ്റേ യൂനിറ്റ്; രോഗികൾക്ക് ദുരിതം
text_fieldsമാള: കെ. കരുണാകരന് സ്മാരക മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യൂനിറ്റിെൻറ പ്രവര്ത്തനം നിലച്ചു. ഇതോടെ രോഗികൾ ദുരിതത്തിലായി.മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് സാമൂഹ്യാരോഗ്യ കേന്ദ്രം. അറ്റകുറ്റപ്പണി നടത്തി എക്സ്റേ യൂനിറ്റ് പുനരാരംഭിക്കാന് ഭരണസമിതി ശ്രമിക്കുന്നില്ലെന്നും ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
2019ലാണ് പുതിയ എക്സ്റേ യൂനിറ്റ് സ്ഥാപിച്ചത്. ഉത്തർപ്രദേശിലെ കമ്പനി നിര്മിച്ച യൂനിറ്റാണ് വാങ്ങിയത്. തകരാറിലായ യൂനിറ്റ് അറ്റകുറ്റപ്പണി നടത്താൻ ടെക്നീഷ്യന് ഉത്തർപ്രദേശില്നിന്ന് വരണമെന്നാണ് അധികൃതഭാഷ്യം. കോവിഡ് സാഹചര്യത്തില് ടെക്നീഷ്യന് വരാനാവില്ല. യൂനിറ്റിെൻറ പ്രവര്ത്തനം പുനരാരംഭിക്കാന് എത്രകാലമെടുക്കുമെന്ന് പറയാൻ ആശുപത്രി അധികൃതര്ക്ക് കഴിയുന്നില്ല.
നേരത്തേ നിലവിലുള്ള എക്സ്റേ യൂനിറ്റ് ഉപയോഗിക്കാതെ നശിച്ച് പോയിരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതായിരുന്നു കാരണം. ലക്ഷക്കണക്കിന് രൂപ െചലവഴിച്ച് സ്ഥാപിച്ച പുതിയ എക്സ്റേ യൂനിറ്റിനും പഴയതിെൻറ ഗതി വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്.എക്സ്റേ യൂനിറ്റ് പ്രവര്ത്തനസജ്ജമാക്കാന് അധികൃതര് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മാള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.