മാള അതിഥിമന്ദിരം കാട് കയറുന്നു
text_fieldsമാള: ജനപ്രതിനിധികളും മറ്റ് വി.ഐ.പികളും താമസിക്കാൻ ഇനി മാള ഗസ്റ്റ് ഹൗസിലേക്ക് വരണ്ട. ഗസ്റ്റ് ഹൗസ് കാട് കയറുകയാണ്. ഗസ്റ്റ് ഹൗസിനെ അധികൃതർ അവഗണിക്കുന്നതായി പരാതിയുണ്ട്. മുമ്പ് ഇവിടെ ഹോട്ടൽ നടത്തിപ്പിന് കൊടുത്തിരുന്നു. നടത്തിപ്പുകാർ ആകർഷണീയമായ ബോർഡുകൾ വച്ചു. രുചികരമായ ഭക്ഷണവും നൽകി. കച്ചവടം പക്ഷേ നഷ്ടമായതോടെ അടച്ചുപൂട്ടി. ഇങ്ങിനെ നിരവധി പേരാണ് പരീക്ഷണം നടത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ കാലത്താണ് ഗസ്റ്റ് ഹൗസ് സജീവമായത്. അന്ന് ഇതിൽ താമസിക്കാൻ ജനപ്രതിനിധികൾ എത്തുമായിരുന്നു.
ഇവിടെയുള്ള ജനപ്രതിനിധികൾ അവരവരുടെ വീടുകൾ അടുത്തുള്ളതിനാൽ ഇവിടെ വരാറില്ല. അത്യാവശ്യ കാര്യങ്ങൾക്കായി ടൗണിൽ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. രാത്രികളിൽ ഇവിടെ ആരും എത്തിച്ചേരാറില്ല. ടൗണിൽ ലോഡ്ജുകൾ പ്രവർത്തിക്കുന്നുമുണ്ട്. അവിടെ ഭക്ഷണവും ലഭിക്കും. ഗസ്റ്റ് ഹൗസിനോട് ചേർന്ന് മാളക്കുളം എന്നറിയപെടുന്ന ജലാശയം ഉണ്ട്. ലക്ഷങ്ങൾ ചെലവ് ചെയ്ത് ഈ കുളം നവീകരിച്ചിട്ടുണ്ട്. നേരത്തെ ഇതിൽ തുഴച്ചിൽ ബോട്ട് ഉണ്ടായിരുന്നു. ഗസ്റ്റ് ഹൗസ് നവീകരിക്കുകയും വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.