മലക്കപ്പാറ ജംഗിൾ സഫാരി പുനരാരംഭിക്കുന്നു
text_fieldsഅതിരപ്പിള്ളി: കാടിെൻറ സൗന്ദര്യം ആസ്വദിക്കാൻ ജംഗിൾ സഫാരി പുനരാരംഭിക്കുന്നു. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡി.എം.സിയുടെ മലക്കപ്പാറ ജംഗിൾ സഫാരി ശനിയാഴ്ചയാണ് പുനരാരംഭിക്കുന്നത്. പശ്ചിമഘട്ട മഴക്കാടുകളായ വാഴച്ചാൽ, ഷോളയാർ വനമേഖലയിലൂടെ 90 കിലോമീറ്റർ നീളുന്നതാണ് യാത്ര.
ഒമ്പതിന് രാവിലെ എട്ടിന് ചാലക്കുടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽനിന്നാണ് ആരംഭം.
തുമ്പൂർമുഴി ഉദ്യാനം, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ, ആനക്കയം, വാച്ച് ടവർ എന്നിവയും സഞ്ചാരികൾക്ക് കാണാം. തേയില തോട്ടങ്ങൾ നിറഞ്ഞ മലക്കപ്പാറ ഹിൽ സ്റ്റേഷനാണ് മറ്റൊരു ആകർഷണം. ശീതീകരിച്ച വാഹനത്തിൽ ഭക്ഷണം അടക്കമാണ് യാത്ര. ഗൈഡിെൻറ സേവനവും ലഭ്യമാണ്. ഒരാൾക്ക് 1200 രൂപയാണ് ഈടാക്കുന്നത്.പ്രവേശന പാസ്, കുടിവെള്ളം, ബാഗ്, കിറ്റുകൾ എന്നിവ ഉൾപ്പെട്ടതാണ് നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്യാം. നമ്പർ: 0480 2769888, 9497069888.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.