മമ്മൂട്ടി സുബ്രന് താരപദവിയോടെ അന്ത്യയാത്ര
text_fieldsതൃശൂർ: അനാഥനായും അവഗണിക്കപ്പെട്ടും ഏറെക്കാലം ജീവിതം തള്ളിനീക്കിയ മമ്മൂട്ടി സുബ്രന് താരപദവിയോടെ അന്ത്യയാത്ര. നടൻ മമ്മൂട്ടിയോടുള്ള കടുത്ത ആരാധനയിൽ പേരിനൊപ്പം മമ്മൂട്ടിയെന്ന് ചേർത്ത് അറിയപ്പെട്ട മമ്മൂട്ടി സുബ്രന് (വടാശേരി സുബ്രഹ്മണ്യൻ -54) നാട് വിട നൽകി. ആരാധനപാത്രമായ മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന സുബ്രെൻറ പടമുള്ള കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച് പുഷ്പാലംകൃതമാക്കിയ സുബ്രെൻറ വാസസ്ഥലമായ ആൽത്തറയോട് ചേർന്ന് മൃതദേഹം പൊതുദർശനത്തിന് വെച്ചു.
സുബ്രെൻറ അടുത്ത കൂട്ടുകാരായ ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടു തൊഴിലാളികൾക്കുമൊപ്പം മമ്മൂട്ടിയോടുള്ള സൗഹൃദം അറിഞ്ഞെത്തിയ നിരവധിയാളുകളും ആദരാഞ്ജലിയർപ്പിച്ചു. കോർപറേഷൻ കൗൺസിലർ ഡോ. ആതിരയുടെ നേതൃത്വത്തിൽ നാട്ടുകാരും മമ്മൂട്ടി ഫാൻസുമാണ് പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും നേതൃത്വം നൽകിയത്. ഉച്ചയോടെ പുല്ലഴിയിൽ സഹോദരിയുടെ വീട്ടിലെത്തിച്ച് ചടങ്ങുകൾ നടത്തി. അതിനുശേഷം ലാലൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.