മണലൂരിൽ 78 കോടിയുടെ റോഡ് വികസനം -മുരളി പെരുനെല്ലി
text_fieldsമണലൂർ മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി വിവിധ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. സംസ്ഥാന പാത വികസനം, പൊതുവിദ്യാഭ്യാസം, ആർദ്രം പദ്ധതിയിൽ ആരോഗ്യ സംരക്ഷണം ഹരിത കേരളം തുടങ്ങിയവയാണ് പദ്ധതികൾ. മഴുവഞ്ചേരി മുതൽ ചൂണ്ടൽവരെ പാത വികസനത്തിനായി 78 കോടിയുടെ പദ്ധതിയാണ് ഇതിൽ പ്രധാനം. പാത വികസന പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. ഇത് ഉൾപ്പെടെ പല ചെറുപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. മുല്ലശ്ശേരിയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക്കാക്കുന്നതിെൻറ ഭാഗമായി അഞ്ചുകോടി രൂപ െചലവിൽ പുതിയ മൂന്നുനില കെട്ടിട മുൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങി. കോവിഡ് പ്രതിസന്ധിയിൽ തൊഴിലാളി ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം പ്രവൃത്തികൾ ഒന്ന് സാവകാശമായിട്ടുണ്ടതന്നൊഴിച്ചാൽ എല്ലാം കൃത്യമായാണ് മുന്നേറുതെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.