മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പറപ്പൂക്കരയിൽ കോണ്‍ഗ്രസില്‍ വിവാദം
text_fieldsനെല്ലായി: മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലി പറപ്പൂക്കരയിൽ കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. ഡി.സി.സി നിർദേശത്തെ തുടർന്ന് പുതിയ മണ്ഡലം പ്രസിഡന്റായി ഫ്രാന്‍സിസ് പടിഞ്ഞാറെതലയെ നിയമിച്ച കെ.പി.സി.സി നടപടിക്കെതിരെയാണ് മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് ജില്ല കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് ശിപാര്‍ശ ചെയ്തതെന്ന് ഇവര്‍ പറയുന്നു.
നെല്ലായി പറപ്പൂക്കര സര്‍വീസ് സഹ. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി രഹസ്യധാരണയുണ്ടാക്കി മത്സരിച്ച് പരാജയപ്പെട്ടവരുടെ കൂട്ടത്തിലുള്ളയാളെ മണ്ഡലം പ്രസിഡന്റാക്കിയത് വിരോധാഭാസമാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നല്കിയ നിവേദനത്തിൽ പറയുന്നു. ഗ്രൂപ്പ് താല്പര്യങ്ങളും നേതാക്കളുടെ വ്യക്തിപരമായ താല്പര്യങ്ങളും മാറ്റി വെച്ച് അര്‍ഹതയും പ്രവര്‍ത്തകരുടെ പിന്തുണയും ഉള്ളയാളെ പ്രസിഡന്റാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
മുന്‍ മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോണ്സന്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാജന്, നന്ദിനി രമേശന്, നെല്ലായി പറപ്പൂക്കര സഹ.ബാങ്ക് പ്രസിഡന്റ് ഡേവിസ് പൊഴോലിപറമ്പില്‍, കോണ്‍ഗ്രസ് ബ്ലോക് ജനറല്‍ സെക്രട്ടറിമാരായ എസ്.ഹരീഷ്കുമാര്‍, പി.ആര്.പ്രശാന്ത് തുടങ്ങിയവരാണ് നിവേദനം നല്‍കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.