സംഗീത തേന്മഴ പൊഴിച്ച് മഞ്ജരി
text_fieldsസംഗീത തേന്മഴ പൊഴിച്ച് മഞ്ജരി
ഗുരുവായൂർ: ഹിന്ദുസ്ഥാനി സംഗീതവും ജനപ്രിയ ഭക്തിഗാനങ്ങളുമായി ചെമ്പൈ മണ്ഡപത്തിൽ വിരുന്നൊരുക്കി പിന്നണി ഗായിക മഞ്ജരി. ഹിന്ദുസ്ഥാനി ഭജൻസിനൊപ്പം 'എന്തേ കണ്ണനിത്ര കറുപ്പ് നിറം', 'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളും മഞ്ജരി ആലപിച്ചപ്പോൾ സംഗീത തേന്മഴയിൽ കുതിർന്ന അനുഭവത്തിലായി ആസ്വാദകർ. മഹേഷ് മണി (തബല), പ്രകാശ് ഉള്ള്യേരി (ഹാർമോണിയം) എന്നിവർ പക്കമേളമൊരുക്കി. മൂഴിക്കുളം വിവേകും വിശേഷാൽ കച്ചേരിയിൽ പാടി. ഡോ. എം. നർമദയുടെ വയലിൻ സോളയുമുണ്ടായി. രാത്രിയിലെ വിശേഷാൽ കച്ചേരികൾ വ്യാഴാഴ്ച സമാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രധാന കച്ചേരികൾ ആകാശവാണി പ്രക്ഷേപണം ചെയ്യും. രാവിലെ 9.30 മുതല്‍ 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് പ്രക്ഷേപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.