Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ ഗവ. മെഡിക്കൽ...

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വൻ അഗ്നിബാധ

text_fields
bookmark_border
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വൻ അഗ്നിബാധ
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ൻ അ​ഗ്നി​ബാ​ധ. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് ക്വാ​ർ​ട്ടേ​ഴ്​​സി​ന​രി​കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ർ മാ​ലി​ന്യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി​ബി വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. കാ​മ്പ​സി​ന്റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം ഈ​യി​ടെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഗേ​റ്റി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന്റെ പ​ണി പൂ​ർ​ത്തി​യാ​ക്കി കാ​മ്പ​സ് സു​ര​ക്ഷി​ത​മാ​ക്കാ​നി​രി​ക്കെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ൽ പ​രാ​തി​യു​മാ​യി റെ​സി​ഡ​ന്റ്സ്​ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മാ​ലി​ന്യം ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന് ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegovernment medical college thrissur
News Summary - Massive fire in Thrissur Govt medical college
Next Story