വെട്ടുകിളിയല്ല ഇവൻ പുലി...
text_fieldsമറ്റത്തൂര്‍: പഞ്ചായത്തിലെ അമ്പനോളി പ്രദേശത്ത് വെട്ടുകിളികളുടെ ശല്യം. മറ്റത്തൂരിലെ മികച്ച കര്‍ഷകരിലൊരാളായ അമ്പനോളി പേരേപ്പാടന് ജോർജിെൻറ കൃഷിത്തോട്ടത്തിലാണ് വെട്ടുകിളികള്‍ നാശം വരുത്തുന്നത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളുടെ ഇലകള്‍ പൂര്‍ണമായി ഇവ തിന്നു നശിപ്പിക്കുകയാണ്. ഉയരമുള്ള തെങ്ങുകളുടേയും കവുങ്ങുകളുടേയും തലപ്പത്ത് തമ്പടിച്ച വെട്ടുകിളികളെ അകറ്റാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. മറ്റത്തൂര്‍ കൃഷി ഭവനില്‍ നിന്നും ജൈവ വൈവിധ്യ ബോര്‍ഡില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്‍ഷിക സർവകലാശാലയില്‍ നിന്നുള്ള വിദഗ്ധര്‍ അടുത്ത ദിവസം എത്തുമെന്നറിയിച്ചിട്ടുണ്ട്.
ചുറ്റിലും റബര്‍ തോട്ടങ്ങളായതിനാല്‍ അമ്പനോളിയിലെ കൃഷിതോട്ടത്തില്‍ കാണപ്പെടുന്ന വെട്ടുകിളികള്‍ മറ്റു പ്രദേശത്തേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെട്ടുകിളികള്‍ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്പ്പെട്ടവയായതിനാല് ഇവയെ കൊന്നൊടുക്കാന്‍ പാടില്ലെന്ന നിയമവും പ്രതിസന്ധി സൃഷ്ടിക്കുന്നു. അമ്പനോളിയിലെ വെട്ടുകിളി ശല്യം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അര്‍ഹമായ നഷ്ടപരിഹാരവും അനുവദിക്കണമെന്ന് ഇവര്‍ അധികൃതരോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.