മാവേലിയായി തൃശൂർ മേയർ; ഒാർമപ്പെടുത്തലുമായി 'പൊന്നോണം സൂക്ഷിച്ചോണം'
text_fieldsകോവിഡ് കാലത്ത് ഒാണമാഘോഷിക്കുേമ്പാൾ ജാഗ്രത വേണമെന്ന് ഉണർത്തുകയാണ് തൃശൂരിലെ കൂട്ടായ്മയിൽ പിറന്ന 'പൊന്നോണം സൂക്ഷിച്ചോണം' എന്ന ഹ്രസ്വചിത്രം. കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
മാധ്യമപ്രവർത്തകനും നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനും അവാർഡ് ജേതാവുമായ സിബി പോട്ടാരാണ് ഹ്രസ്വചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവവഹിച്ചിരിക്കുന്നത്. വിജേഷ്നാഥ് മരത്തംകോട് ഛായാഗ്രഹണവും ജിത്തു ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. മുത്തശ്ശനായി മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടക്കൽ, ജഗൻ ശ്യാംലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു, വാർത്ത അവതാരിക സ്മിത ജെന്നറ്റ്, കെ.എച്ച്. ഹരിത, മീര മനു, മാനവ മനു എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങൾ അഭിനയിച്ചത്.
തത്സമയ ശബ്ദമിശ്രണം നടത്തിയ ഷോർട്ട് ഫിലിം എന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ്കാല ഓണമായതുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകരുടെ വേഷത്തിലാകാം ഇത്തവണ മാവേലി വീട്ടിലെത്തുകയെന്നും അതിനാൽ തന്നെ അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് കരുതലോടെ വീട്ടിലിരുന്ന് തന്നെ സൂക്ഷിച്ച് ഓണം ആഘോഷിക്കണമെന്നും ബോധവൽക്കരിക്കുക കൂടിയാണ് 'പൊന്നോണം സൂക്ഷിച്ചോണം' എന്ന ഈ ഹ്രസ്വചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.