മേയറുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിന് കണക്കുകളില്ല; വിമർശനവുമായി ഓഡിറ്റ്
text_fieldsതൃശൂർ: മേയറുടെ ദുരിതാശ്വാസനിധി വിനിയോഗത്തിനെതിരെയും കണ്ടെത്തലുമായി പെർഫോമൻസ്, സംസ്ഥാന ഓഡിറ്റുകളിൽ കണ്ടെത്തൽ. ദുരിതാശ്വാസനിധി പണ വിനിയോഗ ചട്ടങ്ങൾ പാലിച്ചില്ലെന്ന ഗുരതര ആക്ഷേപമാണ് ഓഡിറ്റ് നടത്തിയിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തെ സംബന്ധിച്ചും ചെലവ് ചെയ്യുന്ന പണത്തെ സംബന്ധിച്ചുമുള്ള കണക്കുകൾ രജിസ്റ്ററിൽ സൂക്ഷിച്ചിട്ടില്ല.
കോർപറേഷൻ കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ പുതിയ ലൈസൻസിെൻറ വാർഷിക ലൈസൻസ് ഫീസിെൻറ 10 ശതമാനവും ലൈസൻസ് കൈമാറ്റം ചെയ്യുന്ന കേസുകളിൽ വാർഷിക ഫീസിെൻറ 20 ശതമാനം ഉപയോഗിച്ച് മാരകരോഗം ബാധിച്ച രോഗികൾക്ക് ചികിത്സ സഹായം ഉറപ്പുവരുത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല.
ലൈസൻസ് ഫീസിൽ കിട്ടുന്ന തുക കൃത്യമായി ബാങ്കിൽ അടക്കുന്നില്ല. ഫലപ്രദമായല്ല തുക വിനിയോഗിക്കുന്നതെന്ന അതിഗുരുതരമായ കണ്ടെത്തലും ഓഡിറ്റ് നടത്തുന്നു. ക്രമവിരുദ്ധ നടപടികളാണ് നടക്കുന്നതെന്നും ബജറ്റും പദ്ധതികളും തമ്മിൽ അന്തരമുണ്ടെന്നതടക്കമുള്ള കണ്ടെത്തലിനൊപ്പമാണ് മേയറുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെയും ഓഡിറ്റ് വിമർശിക്കുന്നത്.
സംസ്ഥാന സർക്കാർ പാവപ്പെട്ടവന് വീട് വെക്കാനുള്ള പണം കൊള്ളയടിക്കുമ്പോൾ തൃശൂർ കോർപറേഷൻ പാവപ്പെട്ട രോഗികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുകയാണെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രതിപക്ഷ കൗൺസിലറുമായ ജോൺ ഡാനിയൽ ആരോപിച്ചു. ഗുരുതര കണ്ടെത്തലാണ് ഓഡിറ്റിലുള്ളത്. ഓഡിറ്റ് കണ്ടെത്തിയ ഈ വിഷയത്തിൽ എന്ത് നടപടിയാണ് മേയർ കൈക്കൊണ്ടതെന്ന് വ്യക്തമാക്കണമെന്നും ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.