മെഡിക്കൽ കോളജ് കോഫി ഹൗസ് കെട്ടിടം പൊളിച്ചുനീക്കൽ: സൂപ്രണ്ടിനെതിരെയും ആർ.എം.ഒക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെതിരെയും ആർ.എം.ഒക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
കോഫി ഹൗസ് പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടം ആശുപത്രി വികസന സമിതിയുടെയോ ചെയർപേഴ്സന്റെയോ കലക്ടറുടെയോ തീരുമാനമോ നിർദേശമോ കൂടാതെയും നിയമവ്യവസ്ഥകൾ പാലിക്കാതെയും പൊളിച്ചുനീക്കിയെന്ന പരാതിയിലാണ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, റെസിഡന്റ് മെഡിക്കൽ ഓഫിസർ ഡോ. എ.എം. രന്ദീപ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി മെഡിക്കൽ കോളജ് പൊലീസിന് നിർദേശം നൽകിയത്.
മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി അംഗവും കേരള കോൺഗ്രസ് ജില്ല പ്രസിഡന്റുമായ സി.വി. കുര്യാക്കോസാണ് വടക്കാഞ്ചേരി മജിസ്ട്രേട്ടിന് പരാതി നൽകിയത്. പരാതിക്കാരന് വേണ്ടി അഡ്വ. ഇ.കെ. മഹേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.