നിയുക്തി മെഗാ ജോബ് ഫെയർ: 756 പേർക്ക് നിയമനം
text_fieldsതൃശൂർ: നിയുക്തി മെഗാ ജോബ് ഫെയറിൽ 756 പേർക്ക് നിയമനം. 1599 ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. നാഷനൽ എംപ്ലോയ്മെന്റ് സർവിസിന്റെയും (കേരളം) തൃശൂർ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ശ്രീ കേരളവർമ കോളജ് തൃശൂർ േപ്ലസ്മെന്റ് സെല്ലിന്റെയും എൻ.എസ്.എസ് യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജോബ് ഫെയർ നടത്തിയത്.
4,200 ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. 66ഓളം ഉദ്യോഗദായകർ പങ്കെടുത്ത തൊഴിൽമേളയിൽ 4200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. മാനേജ്മെന്റ്, എജുക്കേഷൻ, ഹെൽത്ത് കെയർ, ഐ.ടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എൻജിനീയറിങ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഒഴിവുകൾ.
എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, തുടങ്ങി വിവിധ യോഗ്യതകളുള്ള ഒഴിവുകളിലേക്കാണ് നിയമനം. ജോബ് ഫെയർ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈദഗ്ധ്യ പോഷണത്തിന് വലിയ രീതിയിലുള്ള സാധ്യതയാണ് സംസ്ഥാനത്ത് സർക്കാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും കേരളത്തെ നവവൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. ആതിര, പി. സുകുമാരൻ, മേഖല എംപ്ലോയ്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുറഹിമാൻകുട്ടി, ജില്ല എംപ്ലോയ്മെന്റ് ഓഫിസർ എം. ശിവദാസൻ, കേരള വർമ കോളജ് പ്രിൻസിപ്പൽ വി.എം. നാരായണമേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.