തൃശൂരിൽ ചൊവ്വാഴ്ച മെഗാ തൊഴിൽ മേള
text_fieldsതൃശൂർ: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളേജ് ഇക്കോണമി മിഷന് നടത്തുന്ന തൊഴില്‍മേള തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജില്‍ ജനുവരി 18ന് നടക്കും. രാവിലെ 8.45ന് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. 9.30 മുതല്‍ വൈകീട്ട് ആറ് വരെ ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നടക്കും.
മേളയില്‍ പങ്കെടുക്കാൻ തൊഴില്‍ദാതാക്കള്‍ക്ക് ഞായറാഴ്ച വരെയും ഉദ്യോഗാര്‍ഥികള്‍ക്ക് തിങ്കളാഴ്ച വരെയും ഓണ്‍ലൈനായി knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കുന്ന സമയത്താണ് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടത്. കേവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ സ്പോട്ട് രജിസ്ട്രേഷനില്ല. ജില്ലയിലെ 5000ത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വരെ 9,126 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള 106 കമ്പനികളിലായി 6,000 തൊഴിലവസരങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 66 കമ്പനികള്‍ നേരിട്ടും 40 കമ്പനികള്‍ ഓണ്‍ലൈനായുമാണ് ഇന്റര്‍വ്യൂ നടത്തുക. ഐ.ടി, എൻജിനീയറിങ്, ടെക്നിക്കല്‍ ജോലികൾ, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടെയിൽ, ഫിനാന്‍സ്, എജുക്കേഷന്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, മീഡിയ, സ്കില്‍ എജുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിങ്, അഡ്മിനിസ്ട്രേഷന്, ഹോട്ടല്‍ മാനേജ്മെന്റ്, ടാക്സ് എന്നീ മേഖലകളില്‍നിന്നുള്ള സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്.
രജിസ്റ്റർ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനം കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്കില്‍ വിഭാഗവും ചേര്‍ന്ന് നല്‍കിയിരുന്നു. ഒമ്പത് ബാച്ചുകളിലായി 300ഓളം ഉദ്യോഗാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കാൻ കേരള നോളജ് ഇക്കോണമി മിഷന് അവസരമൊരുക്കുന്നത്.
നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില് കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 12, 13 തീയതികളിൽ തൃശൂർ വിമല കോളജിലും തൊഴിൽമേള സംഘടിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ എന്‍.കെ. ശ്രീലത, കെ-ഡിസ്ക് പ്രോഗ്രാം എക്സിക്യൂട്ടിവ് എം.എസ്. രാജശ്രീ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.