വ്യാപാരികൾക്ക് മർദനം: കണ്ടശ്ശാംകടവിൽ ഹർത്താൽ
text_fieldsഅന്തിക്കാട്: കടയോട് ചേർന്ന് എഴുതിയ പരസ്യം നീക്കം ചെയ്യാത്തത് ചോദ്യം ചെയ്തതിനും പൊലീസിൽ പരാതി നൽകിയതിനും ദേവാലയത്തിലുള്ളവർ കണ്ടശ്ശാംകടവിൽ വ്യാപാരിയെയും ജീവനക്കരേയും മർദിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി കടകൾ അടച്ച് ഹർത്താൽ നടത്തി.
വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയും സംയുക്തമായാണ് ഹർത്താൽ ആചരിച്ചത്. ഫെറോന പള്ളിയുടെ അധീനതയിലുള്ള ഫ്രാൻസിസ് ലെയ്നിൽ ലോട്ടറി കച്ചവടം നടത്തുന്ന കണ്ടശ്ശാംകടവ് അരിമ്പൂർ വെള്ളി ജോസിെൻറ മകൻ ജിജോ, കടയിലെ ജീവനക്കാരായ കലേഷ്, ദിലീഷ് എന്നിവരെയാണ് ആക്രമിച്ചത്. മർദനമേറ്റ മൂന്നു പേരേയും അന്തിക്കാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥാപനത്തോട് ചേർന്നുള്ള ചുമരിലുള്ള പരസ്യം നീക്കം ചെയ്യുകയോ പരസ്യ വാടക തരുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഉച്ചക്ക് പള്ളി അധികൃതർ എത്തി തർക്കമുണ്ടായിരുന്നു. കെട്ടിടത്തിന് നൽകിയ അഡ്വാൻസ് തുക പള്ളിരേഖകളിൽ ഇല്ലാത്തതിനെ സംബന്ധിച്ചും ജിജോ പള്ളി അധികൃതരോട് ചോദിച്ചു.
ഇതിെൻറ പേരിൽ ഭീഷണിയും വക്കേറ്റവും ഉണ്ടായി.
തുടർന്ന് ജിജോ അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിെൻറ വൈരാഗ്യത്തിൽ ഞായറാഴ്ച രാത്രി സ്ഥാപനം പൂട്ടി പോകുമ്പോൾ ആക്രമിച്ചതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.