മിൽമ ഓൺ വീൽസ്' ഇന്ന് തുറക്കും
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ മിൽമ ബൂത്തൊരുക്കുന്ന പദ്ധതിയായ 'മിൽമ ഓൺ വീൽസ്' തൃശൂരിലും. പാലുൾപ്പെടെ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഈ സ്റ്റാളിൽനിന്ന് ലഭിക്കും. ഐസ്ക്രീം പാർലറും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
മിൽമ മധ്യമേഖല യൂനിയൻ കൊച്ചിയിലും തൃശൂരിലും കോട്ടയത്തും ആദ്യഘട്ടത്തിൽ ഇത്തരം സ്റ്റാളുകളൊരുക്കുകയയെന്ന് ചെയർമാൻ ജോൺ തെരുവത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേഖല യൂനിയന് കീഴിലുള്ള ആദ്യ സംരംഭം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 10ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
എട്ടുലക്ഷം രൂപയാണ് ബസിെൻറ ചെലവ്.
വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, ക്ഷീരസഹകരണ ക്ഷീരോൽപാദന യൂനിയൻ ഭാരവാഹികളായ ഭാസ്കരൻ ആദംകാവിൽ, താര ഉണ്ണികൃഷ്ണൻ, അഡ്വ. ജോണി ജോസഫ്, സോണി ഈറ്റക്കൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.