മന്ത്രി രാധാകൃഷ്ണെൻറ കപ്പ കൃഷി നഷ്ടം; കൃഷി മന്ത്രി അന്വേഷിക്കണമെന്ന് തോമസ് െഎസക്
text_fieldsചേലക്കര: മന്ത്രി കെ. രാധാകൃഷ്ണെൻറ കപ്പ കൃഷിയിലെ നഷ്ടം സംബന്ധിച്ച് പുതിയ കൃഷി മന്ത്രി അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി തോമസ് ഐസക്കിെൻറ ഫേസ്ബുക്ക് പോസ്റ്റ്. ചേലക്കരയിൽ കഴിഞ്ഞ ദിവസം കെ. രാധാകൃഷ്ണെൻറ ക്യാമ്പ് ഓഫിസ് ഉദ്ഘാടനത്തിനെത്തിയ തോമസ് ഐസക് മന്ത്രിയുടെ വീടും കൃഷിയിടവും സന്ദർശിച്ചിരുന്നു.
'പെട്ടെന്നുണ്ടായ ലോക്ഡൗൺ കൃഷി നഷ്ടത്തിലാക്കി. രാധാകൃഷ്ണൻ ഉൾെപ്പടെയുള്ള ഒരു ചെറു സംഘം സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷി ചെയ്തത്. മുഴുവൻ കപ്പയാണ് നട്ടത്. പക്ഷേ വിളവെടുത്തപ്പോഴേക്കും ലോക്ഡൗണായി. കിലോക്ക് എട്ടു രൂപക്ക് വിൽക്കേണ്ടി വന്നു. പുഴുങ്ങി വാട്ടകപ്പയാക്കി വിൽക്കാൻ നോക്കിയിട്ടും നഷ്ടം തന്നെയായിരുന്നു. കപ്പക്ക് 12 രൂപ മിനിമം വില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽക്കണം. സംഘത്തിന് നഷ്ടം വന്നാൽ അഞ്ചു ലക്ഷം രൂപ വരെ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കും. ഹോർട്ടി കോർപ്പും സംഭരണ രംഗത്തുണ്ട്. അവരുടെ നഷ്ടം സർക്കാർ നികത്തും. ചേലക്കരയിൽ എന്ത് സംഭവിച്ചുവെന്നത് കൃഷി മന്ത്രി അന്വേഷിക്കണം' -മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.