എം.എൽ.എക്കും കൂട്ടർക്കും ചുവട് പിഴച്ചില്ല; വടംവലി മത്സരത്തിൽ അധ്യാപകരെ തറപറ്റിച്ച് ജനപ്രതിനിധികൾക്ക് വിജയം
text_fieldsമേത്തല: എം.എൽ.എക്കും കൂട്ടർക്കും ചുവട് പിഴച്ചില്ല. വടംവലി മത്സരത്തിൽ അധ്യാപകരെ തറപറ്റിച്ച് ജനപ്രതിനിധികൾക്ക് വിജയം.
കൊടുങ്ങല്ലൂർ ശൃംഗപുരം പി. ഭാസ്കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ, പി.ടി.എ പ്രസിഡന്റ് കെ.എസ്. കൈസാബ് എന്നിവർ ചേർന്ന് നയിച്ച ജനപ്രതിനിധികളുടെ ടീം, പ്രിൻസിപ്പൽ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അധ്യാപക ടീമിനെയാണ് പരാജയപ്പെടുത്തിയത്.
സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, നഗരസഭ പ്രതിപക്ഷ നേതാവ് ടി.ബി. സജീവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, കൗൺസിലർ ടി.എസ്. സുമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ഉണ്ണി പണിക്കശ്ശേരി തുടങ്ങിയവർ എം.എൽ.എയുടെ ടീമിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.