ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിെൻറ 'മൊബൈൽ ഫോൺ ചലഞ്ച്'
text_fieldsതൃശൂർ: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് 'മൊബൈൽ ഫോൺ ചലഞ്ച്' പ്രഖ്യാപിച്ചു. ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ ഫോണുകൾ സംഭാവനയായി സ്വീകരിച്ച് നന്നാക്കി പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്നതാണ് ചലഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് ചീഫ് പേട്രൺ ഫാ. ഡേവിസ് ചിറമേലും ചെയർമാൻ രാജൻ തോമസും മാനേജിങ് ട്രസ്റ്റി സി.വി. ജോസും അറിയിച്ചു. പുതിയ മൊബൈൽ ഫോണുകൾക്കാണ് മുൻഗണന.
എങ്കിലും അധികം പഴക്കമില്ലാത്ത, നിലവിൽ പ്രവർത്തനക്ഷമമായ നല്ല മൊബൈൽ ഫോണുകളും സ്വീകാര്യമാണ്. ഇത്തരം ഫോണിലെ ഡാറ്റയും മറ്റു വിവരങ്ങളും ഫോർമാറ്റ് ചെയ്തതിനുശേഷം മാത്രം ട്രസ്റ്റിലേക്ക് അയക്കുക. ട്രസ്റ്റിെൻറ കൈവശം എത്തുന്ന ഫോൺ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധനക്ക് വിധേയമാക്കി ഡാറ്റാരഹിതമാക്കി, ഉപയോഗിക്കാവുന്ന വിധത്തിൽ രൂപപ്പെടുത്തിയാണ് വിദ്യാർഥികളുടെ കൈവശം എത്തിക്കുന്നത്. വിദ്യാലയങ്ങളുടെ വിപുലമായ ഡാറ്റാ ബാങ്ക് കൈവശമുള്ള ട്രസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്ററുടെ സഹായത്തോടെയാണ് അർഹരായവരെ കണ്ടെത്തുന്നത്. കുറഞ്ഞത് 1000 മൊബൈൽ ഫോണുകളെങ്കിലും ഇത്തരത്തിൽ നൽകാൻ ഉദ്ദേശിക്കുന്നതായും അവർ അറിയിച്ചു.
നേരത്തേ ട്രസ്റ്റ് വിവിധ സ്കൂളുകളിലായി 840 ടെലിവിഷൻ വിതരണം ചെയ്തിരുന്നു. ഇതേ രീതിയിൽ തന്നെയായിരിക്കും സൗജന്യമായി മൊബൈൽ ഫോൺ വിതരണം ചെയ്യുക. തീരപ്രദേശം, ആദിവാസ മേഖലകൾ തുടങ്ങി പിന്നാക്കാവസ്ഥയിലുള്ള സ്ഥലങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ വിതരണത്തിൽ മുൻഗണന നൽകും. മൊബൈൽ ഫോൺ സംഭാവനയായി നൽകാൻ 9037175191, 9562108822 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.