Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണി ചെയിൻ തട്ടിപ്പ്...

മണി ചെയിൻ തട്ടിപ്പ് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

text_fields
bookmark_border
മണി ചെയിൻ തട്ടിപ്പ് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
cancel
camera_alt

പ്രതി ശശികുമാർ

തൃശൂർ: മണി ചെയിൻ തട്ടിപ്പു കേസുകളിലെ പിടികിട്ടാപ്പുള്ളി ആറു വർഷത്തിനുശേഷം പിടിയിലായി. പെരിങ്ങണ്ടൂർ സ്വദേശി കോണിപറമ്പിൽ വീട്ടിൽ ശശികുമാർ (57) ആണ് അറസ്​റ്റിലായത്.

ടിക്ക് ഇന്നൊവേറ്റേഴ്സ് മണി ചെയിൻ മാർക്കറ്റിങ്ങിൽ ലക്ഷങ്ങളുടെ ഇടപാടു നടത്തിയിരുന്നയാളാണ്. മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 2014ൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു.

തൃശൂർ ഈസ്​റ്റ് പൊലീസിൽതന്നെ 43 കേസുകളുണ്ട്. കേസ് രജിസ്​റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ ഗൾഫിലേക്ക് മുങ്ങി.

മൂന്നു വർഷം മുമ്പാണ് കേരളത്തിലേക്കു തിരിച്ചെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട്​ നിന്നാണ് ഇയാളെ സി.ഐ ലാൽകുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfugitivemoney chain scam
Next Story