വെള്ളപ്പൊക്കത്തിെൻറ പേരിൽ പണപ്പിരിവ്: മുംബൈ സ്വദേശിയെ പൊലീസിൽ ഏൽപിച്ചു
text_fields
അന്തിക്കാട്: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിെൻറ പേര് പറഞ്ഞ് അനധികൃത പണപ്പിരിവ് നടത്തിയ മുംബൈ സ്വദേശിയെ നാട്ടുകാർ പിടികൂടി അന്തിക്കാട് പൊലീസിനെ ഏൽപിച്ചു. മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രനാഥ് ശങ്കർ ഭോസ്ലെയാണ് (40) പിടിയിലായത്. പാൻറും ഷർട്ടും ധരിച്ചെത്തിയ ഇയാൾ മുംബൈയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ ധനവും വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് വീടുകളിൽ കയറി ഇറങ്ങിയത്. വീട്ടുകാർ ഇയാൾക്ക് പണവും മറ്റും നൽകിയിരുന്നു.
അന്തിക്കാട് അഞ്ചാം വാർഡിലെ പുത്തൻകോവിലകം വില്ലയിലെത്തിയതോടെ ഇയാളിൽ സംശയം തോന്നിയ ചില കുടുംബങ്ങൾ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.
മലയാളം ചോദിച്ചവരോട് ഹിന്ദിയിൽ മറുപടി പറഞ്ഞും ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ചവരോട് മലയാളവും മറ്റും പരസ്പര വിരുദ്ധമായി മാറി മാറി പറഞ്ഞതോടെ നാട്ടുകാർ സംഘടിച്ച് ഇയാളെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് അന്തിക്കാട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.