തൃശൂർ നഗരത്തിൽ ഉടുമ്പ്;പിടികൂടി കാട്ടില്‍ വിട്ടയച്ചു
text_fieldsതൃശൂർ: നഗരത്തിലെ ആമ്പക്കാടന്‍ ജങ്ഷനില്‍ ഉടുമ്പിനെ കണ്ടെത്തി. കിഴക്കേകോട്ടയിൽ ഇമ്മട്ടി ടവറിന്റെ കാർ പാർക്കിങ് ഏരിയയിലാണ് ഉടുമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഒന്നരടിയോളം വലിപ്പമുള്ള ഉടുമ്പിനെ കണ്ടെത്തിയത്.
ഇമ്മട്ടി ടവറിലെ കാർ പാർക്കിങ് ഏരിയയിൽ നിന്നും ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കവെ സെക്യൂരിറ്റിയുടെയും താമസക്കാരുടെയും ശ്രദ്ധയില്‍പെടുകയായിരുന്നു. ആള്‍പ്പെരുമാറ്റം അറിഞ്ഞതോടെ ഉടുമ്പ് കോണിപ്പടിക്ക് താഴെ കൂട്ടിയിട്ട സാധനങ്ങളുടെ ഇടയിലേക്ക് ഓടി കയറി.
തുടർന്ന് പറവട്ടാനിയിലെ ഫോറസ്റ്റ് വിഭാഗം ജീവനക്കാരൻ ജോജു മുക്കാട്ടുക്കര എത്തിയാണ് ഉടുമ്പിനെ പിടികൂടിയത്. നഗരത്തിൽ മരപ്പട്ടിയും പാമ്പും കീരിയും അടക്കമുള്ളവയെ കാണാറുണ്ടെങ്കിലും ഉടുമ്പിനെ പൊതുവെ കാണാറില്ലെന്നും എന്നാൽ പ്രദേശത്തെ ഒഴിഞ്ഞ പറമ്പുകളിലും മറ്റും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ ഉടുമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.