ബംഗാളി ശിൽപങ്ങൾക്ക് വൻ ഡിമാൻഡ്
text_fieldsതൃശൂർ: ഓണക്കാലമായതോടെ കണ്ടെയ്നറിൽ ബംഗാളിൽനിന്നെത്തുന്ന ശിൽപങ്ങൾക്ക് വൻ ഡിമാൻഡ്. വെസ്റ്റ് ബംഗാളിലെ കുമാർതുലിയിലെ പ്രതിമ നിർമാണ തെരുവിൽനിന്നാണ് കേരളത്തിലെ പല ഭാഗങ്ങളിലേക്കും പ്രതിമകൾ എത്തുന്നത്. വിവിധ ഏജന്റുമാർ ഇവ ശേഖരിച്ച് വിൽപനക്കാർക്ക് എത്തിച്ച് നൽകുന്നു.
കളിമൺ പാത്രങ്ങളും ശിൽപങ്ങളും മറ്റും വിൽക്കുന്നവരിലാണ് ഇവയെത്തുന്നത്. മോൾഡ്, ഡൈ എന്നിവ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ പൂർണതയും മനോഹാരിതയും ലഭിക്കുന്നു. അതിനാൽ തന്നെ ഇവക്ക് ആവശ്യക്കാരേറെയാണ്. വെറും മണ്ണ് രൂപത്തിൽ എത്തുന്ന ഇവ പെയിന്റ് ചെയ്യുന്നത് ഇവിടെത്തെ വിൽപനക്കാരാണ്. ദൈവങ്ങളുടെയാണ് ഏറെയും ചെലവാകുന്നത്. ഇവരിൽ ബുദ്ധനും ശിവനും ആണ് വൻ ഡിമാൻഡ്.
700 രൂപ മുതൽ 2500 രൂപ വരെയാണ് വിൽപനക്കാർ ഈടാക്കുന്നത്. ഓണമടുത്തതോടെ അത്യാവശ്യം വിറ്റഴിക്കുന്നുണ്ടെന്ന് വളാഞ്ചേരി സ്വദേശി അനിൽകുമാർ പറഞ്ഞു. സീസണിൽ ഏഴോ എട്ടോ കണ്ടെയ്നറുകൾ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.