മണത്തല ജാറം മേൽക്കൂര വാർപ്പിനിടെ തകര്‍ന്നുവീണു
text_fieldsചാവക്കാട്: മണത്തല ജാറത്തിെൻറ നവീകരണത്തിനിടെ മേൽക്കൂരയുടെ വാർപ്പ് ഇടിഞ്ഞ് വീണു. കരാറുകാരനും മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റു. താബൂത്ത് കൂടും മഖ്ബറയും തകര്‍ന്നു. ഒഴിവായത് വൻ ദുരന്തം.
കരാറുകാരനായ ബാബു (38), ചാവക്കാട് സ്വദേശി ശിവരാജന് (46), മടേക്കാടവ് മുജീബ് (45), പശ്ചിമ ബംഗാള്‍ സ്വദേശി ഇര്‍ഷാദ് ഖാലിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണത്തല ജുമാഅത്ത് പള്ളിയോട് ചേന്ന് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിെൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ദിവസങ്ങളായി നടക്കുകയാണ്. നിർമാണത്തിെൻറ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് അപകടം. സംഭവ സമയത്ത് ആറുപേർ മുകളിലും എട്ടുപേര്‍ താഴെയുമായിരുന്നു. കെട്ടിടത്തിെൻറ കോൺക്രീറ്റ് ഭാഗം നിലം പതിക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന രണ്ടു തൊഴിലാളികള്‍ സൺഷേഡ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ള നാലുപേര്‍ വാർപ്പിനൊപ്പം നിലം പതിച്ചെങ്കിലും കോണ്‍ക്രീറ്റിനുള്ളില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. താഴെ ഉണ്ടായിരുന്നവരും ശബ്ദം കേട്ട് ഒാടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് ടോട്ടല്‍ കെയര്‍, ലൈഫ് കെയര്‍, ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മുപ്പത് അടിയോളം ഉയരമുള്ള വാര്‍പ്പിന് മുളകള്‍ മാത്രമാണ് തൂണുകളായി ഉപയോഗിച്ചിട്ടുള്ളത്. വാർപ്പ് അവസാനിക്കാറായപ്പോഴാണ് മുളകള്‍ ഉപയോഗിച്ചുള്ള തൂണുകള്‍ തെറ്റി അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.