നെല്‍കര്‍ഷകർക്ക് തിരിച്ചടിയായി പായല്‍
text_fieldsവെള്ളിക്കുളങ്ങര: മോനൊടി പാടശേഖരത്തില്‍ ആഫ്രിക്കന്‍ പായലും കുളവാഴകളും വ്യാപിക്കുന്നത് നെല്‍കര്‍ഷകര്‍ക്ക് ദുരിതമായി. കൃഷി ചെലവ് വര്‍ധിക്കാനും വിളവ് കുറയാനും പായല്‍ കാരണമാകുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ 12 ഹെക്ടറോളം വിസ്തൃതിയുള്ള മോനൊടി പാടശേഖരത്തിലാണ് പായല്‍ ശല്യം വ്യാപകമാകുന്നത്. പാടശേഖരത്തിെൻറ കിഴക്കേ കോണില്‍ ട്രാംവേ റോഡിനോട് ചേര്‍ന്നു കിടക്കുന്ന കണ്ടങ്ങളിലാണ് പായല്‍ കൂടുതലായി കാണുന്നത്. പായല്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ കൃഷിയിറക്കുന്ന സമയത്ത് ഇവ നീക്കം ചെയ്യാന്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
നല്ലൊരു തുക ഇതിനായി മാത്രം ചെലവഴിക്കേണ്ടി വരാറുണ്ടെന്ന് കര്‍ഷകനായ ജോര്‍ജ് പറയുന്നു. മഴ പെയ്ത് വെള്ളിക്കുളം വലിയ തോട്ടില്‍ ജലനിരപ്പുയര്‍ന്നാല്‍ ഈ പാടശേഖരത്തിലേക്ക് വെള്ളം കയറുന്നത് പതിവാണ്. ഇങ്ങനെ വെള്ളം കയറി കണ്ടങ്ങള്‍ മുങ്ങുന്ന സമയത്താണ് പായല്‍ വെള്ളത്തിലൂടെ ഒഴുകി പാടശേഖരത്തിെൻറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.