ഉമ്മയുടെ മൃതശരീരം ഖബറടക്കി സലാം എത്തിയത് സത്യപ്രതിജ്ഞ ചടങ്ങിലേക്ക്
text_fieldsദേശമംഗലം: ഉമ്മയുടെ മൃതശരീരം കബറടക്കി സലാം എത്തിയത് സത്യപ്രതിജ്ഞ ചടങ്ങിലേക്ക്. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി അഞ്ചാം വാർഡിൽനിന്നും മത്സരിച്ച് ജയിച്ച അബ്ദുൽ സാലാമിെൻറ ഉമ്മ, പടിക്കപറമ്പിൽ മുഹമ്മദ് കുട്ടിയുടെ (കുഞ്ഞുമുഹമ്മദ് മുസ്ലിയാർ) ഭാര്യ ഫാത്തിമ (64) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.
തിങ്കളാഴ്ച നടക്കാനിരുന്ന സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പ് ഉമ്മയുടെ മൃതശരീരം വെസ്റ്റ് പല്ലൂർ ജുമാമസ്ജിദിൽ ഖബറടക്കിയ ശേഷമാണ് സലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. ദുഃഖം കടിച്ച് അമർത്തിയാണ് സത്യവാചകം ചൊല്ലിയത്.
വിഷമത്തോടെയാണെങ്കിലും തന്നെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ വേണ്ടിയാണ് ഞാൻ ചടങ്ങിൽ പങ്കെടുത്തതെന്ന് സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.