ഉംലിഗ്ല പാത കീഴടക്കി; മുഹമ്മദ് അഷ്റഫിന് സൈക്ലിങ്ങിൽ ലോക റെക്കോഡ്
text_fieldsവടക്കാഞ്ചേരി: മുഹമ്മദ് അഷ്റഫിന് സൈക്ലിങ്ങിൽ ലോക റെക്കോഡ്. യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡിനാണ് മുത്തു എന്ന് വിളിക്കപ്പെടുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ മുഹമ്മദ് അഷ്റഫ് അർഹനായത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർബ്ൾ റോഡായ ഉംലിഗ്ല പാത 19,300 അടിയുള്ള എവറസ്റ്റ് താഴ്വാരത്തേക്കാളും ഉയരം കൂടിയതാണ്.
അവിടേക്കാണ് സൈക്കിൾ ചവിട്ടി കീഴടക്കിയ ലോകത്തിലെ ആദ്യത്തെ ഫിസിക്കലി വെല്ലുവിളിയായ സൈക്ലിസ്റ്റായി അഷറഫ് നേടിയത്. അത് കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർബ്ൾ റോഡുകളിൽ രണ്ടാം സ്ഥാനക്കാരൻ, ലോകത്തിലെ അപകടം നിറഞ്ഞ പാതകളിൽ ഒന്നായ കേല ടോപ് 18,600 അടി ഉയരം സൈക്കിൾ ചവിട്ടി കീഴടക്കിയ ലോകത്തിലെ ആദ്യത്തെ സൈക്ലിസ്റ്റ് എന്നീ രണ്ടു ലോക റെക്കോഡുകളാണ് അഷ്റഫ് തന്റെ പേരിലാക്കിയത്.
തൃശൂരിൽനിന്ന് നാലുവർഷം മുമ്പുണ്ടായ അപകടത്തിൽ എന്നന്നേക്കുമായി ചലനശേഷി നഷ്ടപ്പെട്ട വലത്തെ കാലുമായി ലഡാക്ക് 4500 കി.മീ വരെ സൈക്കിൾ ചവിട്ടി പോയിട്ടാണ് അദ്ദേഹം ഈ നേട്ടങ്ങൾ കൈവരിച്ചത്. ഈ യാത്രയിൽതന്നെ വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ വർഷങ്ങളോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർബ്ൾ റോഡ് എന്ന സ്ഥാനം അലങ്കരിച്ചിരുന്ന ഖർദുങ്ല ടോപ് 17,892 അടി ഉയരം അദ്ദേഹം നാലുതവണ കീഴടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.