വർഗീയ ഫാഷിസത്തിനും കോർപറേറ്റ് ശക്തികൾക്കുമെതിരെ പോരാടണം -സ്പീക്കർ
text_fieldsകൊടുങ്ങല്ലൂർ: ഭരണഘടനയെ തകർത്ത് പകരം മതരാഷ്ടം സ്ഥാപിക്കാൻ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നതായി നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. സി.പി.ഐ തൃശൂർ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂർ ടൗൺഹാളിൽ നടന്ന 'വർഗീയ ഫാഷിസം ഉയർത്തുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതരാഷ്ട്രത്തിലേക്ക് അപകടകരമായ ചുവടുവെപ്പ് നടത്തുകയാണ്. കോർപറേറ്റ് താൽപര്യം മറച്ചുവെക്കാൻ മോദി സർക്കാർ വർഗീയത ഉപയോഗിക്കുന്നു. വർഗീയതയും കോർപറേറ്റ് ശക്തികളെയും ഒരുപോലെ എതിർത്തുകൊണ്ട് മുന്നോട്ടുപോകണം. സമരമുഖത്ത് ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി ഇതിനെ നേരിടണമെന്നും സ്പീക്കർ പറഞ്ഞു.
റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ടി.ആർ. രമേഷ് കുമാർ, കെ.വി. വസന്തകുമാർ, കെ.ജി. ശിവാനന്ദൻ, വി.എസ്. പ്രിൻസ്, ടി.കെ. സുധീഷ്, എം.എൽ.എമാരായ വി.ആർ. സുനിൽ കുമാർ, ഇ.ടി. ടൈസൻ, സി.സി. വിപിൻ ചന്ദ്രൻ, കെ.ആർ. അപ്പുക്കുട്ടൻ, ടി.പി. രഘുനാഥ്, കെ.എസ്. ജയ, എം.യു. ഷിനിജ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.