മുസിരിസ് ബസ് സ്റ്റാൻഡ് നാടിന് സമർപ്പിക്കുന്നു
text_fieldsകൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂർ നഗരസഭയിലെ കാവിൽ കടവിൽ മുസിരിസ് അറൈവൽ സെന്ററിനോട് ചേർന്ന് നിർമിച്ച ബസ് സ്റ്റാൻഡ് ഒടുവിൽ നാടിന് സമർപ്പിക്കുന്നു.
ശൃംഗപുരം ലക്ഷ്മി തിയറ്ററിനു കിഴക്ക് മുസിരിസ് പൈതൃകപദ്ധതി അറൈവൽ സെന്ററിനായി നഗരസഭ വിട്ടു നൽകിയ സ്ഥലത്ത് കരാർ പ്രകാരം അവർ നിർമിച്ചു നൽകിയതാണ് മുസിരിസ് ബസ് സ്റ്റാൻഡ്.
പ്രദേശത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതി വ്യാഴാഴ്ച വൈകീട്ട് 5.30ന് നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീതയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ നാടിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.