എന്റെ കേരളം മെഗാ എക്സിബിഷനിൽ തിരക്കേറി
text_fieldsതൃശൂർ: യുവതയുടെ കേരളം എന്ന ആശയം മുൻ നിർത്തി ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സേവനങ്ങളും. കരിയർ ഗൈഡൻസ് ക്ലാസുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെപ്പറ്റിയുള്ള അറിവുകളാണ് മേളയിൽ യുവതയെ കാത്തിരിക്കുന്നത്. നിരവധി തൊഴിലവസരങ്ങൾ പരിചയപ്പെടുത്തിയാണ് കെ ഡിസ്ക് സ്റ്റാൾ മേളയിലൂടെ ജനങ്ങളിലെത്തുന്നത്. പുതുതലമുറക്ക് നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പ്രോജക്ടുകൾ ചെയ്യാനും സാമ്പത്തികമായും സാങ്കേതികമായും സഹായം ലഭിക്കാനുള്ള ആശയങ്ങൾ കെ ഡിസ്ക് നൽകുന്നു. അസാപ്പിന്റെ സ്റ്റാളിൽ വിദ്യാർഥികൾക്കായി എല്ലാ ദിവസവും കരിയർ ഗൈഡൻസ് ക്ലാസുകളും വിവിധ തൊഴിൽ മേഖലകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ പ്ലസ് ടു വിദ്യാഭ്യാസമുള്ള എല്ലാവർക്കും ഓൺലൈൻ വഴിയോ ഓഫ് ലൈൻ വഴിയോ ചെയ്യാവുന്ന അസാപ്പിന്റെ വിവിധ കോഴ്സുകൾ അറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സൗജന്യമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടെക്നോളജി പവലിയനിൽ സൗജന്യമായി റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റവേഴ്സ് എക്സ്പീരിയൻസ് തുടങ്ങിയവ ഉൾപ്പെടുന്ന എക്സ്പീരിയൻസ് സെന്ററും എയ്റോ മോഡലിങ്, ആപ്പ് ഡെവലപ്മെന്റ്, റോബോട്ടിക്സ്, ത്രീഡി പ്രിന്റിങ് തുടങ്ങിയ പരിശീലനവും യുവതക്കായി ഒരുക്കിയിട്ടുണ്ട്.
ഇ.എൻ.ടി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, സൈക്യാട്രി എന്നിങ്ങനെയുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഇ സഞ്ജീവനി ഓൺലൈൻ പോർട്ടൽ മുഖാന്തരം ലഭ്യമാക്കുന്നുണ്ട്.
വിദ്യാർഥികളും മുതിർന്നവരും ഉൾപ്പെടെയുള്ള ആളുകളാണ് സ്റ്റാളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയാണ് ആരോഗ്യവകുപ്പ് സ്റ്റാൾ സേവനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.