'നാക്' അംഗീകാര തിളക്കത്തിൽ അൻസാർ വിമൻസ് കോളജ്
text_fieldsതൃശൂർ: നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (നാക്) എ ഗ്രേഡ് നേട്ടത്തിെൻറ തിളക്കത്തിൽ പെരുമ്പിലാവ് അൻസാർ വിമൻസ് കോളജ്. ആദ്യ ഘട്ട പരിശോധനയിൽതന്നെ 3.20 പോയേൻറാടെയാണ് ഗ്രേഡ് ലഭിച്ചത്. തൃശൂർ ജില്ലയിൽ എ ഗ്രേഡ് ലഭിക്കുന്ന ആദ്യ സ്വാശ്രയ കോളജാണെന്ന് പ്രിൻസിപ്പൽ െജ. ഫരീദ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2000ത്തോളം വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് 2002ൽ അൻസാരി ചാരിറ്റബ്ൾ ട്രസ്റ്റിന് കീഴിൽ രൂപവത്കരിച്ച് കലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. പഠന -പഠനേതര വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന കോളജിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സർവകലാശാലക്ക് കീഴിലെ മികച്ച വനിത കോളജിനുള്ള പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസവും സൈക്കോളജിയും ഉൾപ്പെടെ എട്ട് പഠന വകുപ്പുകളും സെൻറർ ഫോർ ലൈഫ് സ്കിൽ എജുക്കേഷൻ വിഭാഗവും 13,000ത്തിലധികം പുസ്തകങ്ങളുള്ള ഓട്ടോമേറ്റഡ് ലൈബ്രറിയും 150ലധികം കമ്പ്യൂട്ടറുള്ള ലാബും വൈ-ഫൈ സംവിധാനമുള്ള ഹോസ്റ്റലുമുണ്ട്.
'ആശ്വാസ്' പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റും എൻ.എസ്.എസ് യൂനിറ്റും സജീവമാണ്. വാർത്തസമ്മേളനത്തിൽ ഇേൻറണൽ ക്വാളിറ്റി അസസ്മെൻറ് സെൽ കോഒാഡിനേറ്റർ ജൂബി ജോയി, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പ് മേധാവി അനീഷ ഷുക്കൂർ, മീഡിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.