കൈവരിയില്ലാതെ നാന്തോന്നി പാലം
text_fieldsമാള: കൈവരിയില്ലാത്ത പാലം അപകട ഭീഷണി ഉയർത്തുന്നു. അന്നുമനട പഞ്ചായത്ത് 16ാം വാർഡ് മേലഡൂരിൽ നന്തോന്നി തോടിന് കുറുകെയാണ് ഈ പാലം. ഇതുവഴി പോകുന്ന വാഹനങ്ങള്‍ അൽപം ശ്രദ്ധ തെറ്റിയാൽ ദുരന്തങ്ങൾക്ക് വഴിവെക്കും. അന്നമനട-മേലഡൂർ പൊതുമരാമത്ത് റോഡിലാണിത്.
സൈക്കിളില്‍ പോകുന്ന കുട്ടികൾ പാലത്തിൽനിന്ന് തോട്ടിലേക്ക് വീണ നിരവധി സംഭവങ്ങളുണ്ട്. തോട് നിറഞ്ഞ് ഒഴുകുമ്പോൾ പാലത്തിലൂടെ കുട്ടികളെ പേടിയോടെയാണ് രക്ഷിതാക്കൾ പറഞ്ഞയക്കുന്നത്. പ്രദേശത്തുള്ള വിദ്യാര്‍ഥികള്‍ പോകുന്ന വഴിയാണിത്. കൈവരി സ്ഥാപിക്കണമെന്ന നിരന്തര ആവശ്യം അധികൃതര്‍ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.