ദേശീയ വിദ്യാഭ്യാസനയം ചതിക്കുഴികൾ നിറഞ്ഞത് -ശാസ്ത്ര സാഹിത്യ പരിഷത്ത്
text_fieldsകൊടുങ്ങല്ലൂർ: പ്രതിലോമകരവും ചതിക്കുഴികൾ നിറഞ്ഞതുമായ ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സെമിനാർ. അസമത്വം വർധിപ്പിക്കുന്നതും അരികുവത്കരിക്കുന്നവരെയും പിന്നാക്കക്കാരെയും പരിഗണിക്കാത്തതും ദരിദ്ര പക്ഷപാതിത്വമില്ലാത്തതുമാണ് പുതിയ നയമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. സ്ഥിരം അധ്യാപകരില്ലാതെ, തൊട്ടടുത്ത് വിദ്യാലയങ്ങളില്ലാതെ, കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്ന ഈ നയം അഖിലേന്ത്യാടിസ്ഥാനത്തിൽ ഒട്ടേറെ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും. ചരിത്രത്തെ വക്രീകരിക്കുന്നതും മതേതര കാഴ്ചപ്പാടിനെതിരുമായ നയത്തിൽ പ്രതിഷേധമുയരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ പരിഷത്ത് ജില്ല പ്രസിഡന്‍റ് ഡോ.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ഡി. ഹസിത വിഷയാവതരണം നടത്തി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, സ്ഥിരം സമിതി ചെയർപേഴ്സൻ സുമതി സുന്ദരൻ, ജില്ല വിദ്യാഭ്യാസ കൺവീനർ കെ.കെ. ഹരീഷ് കുമാർ, ആസിഫ് കാക്കശ്ശേരി, അനിൽ കിള്ളികുളങ്ങര, എം.എസ്. ദിലീപ്, ടി.ബി. സന്തോഷ് ബാബു, ഇ.എസ്. അമൽദേവ്, ഷീല ശ്രീനിവാസൻ, കെ.എസ്. ശ്രീജിത്ത്, എം.കെ. സെയ്ഫുദ്ദീൻ, ടി.എസ്. സജീവൻ തുടങ്ങിയവർ സംസാരിച്ചു. മേഖല പ്രസിഡന്‍റ് എൻ.എൻ. അനിലൻ അധ്യക്ഷത വഹിച്ചു. റഹിയാനത്ത് അൻസാരി സ്വാഗതവും ടി.എസ്. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.