ഇരിങ്ങാലക്കുട നഗരസഭ ഓഫിസിൽ ദേശീയപതാക തലതിരിച്ച് കെട്ടി; കേസെടുത്തു
text_fieldsഇരിങ്ങാലക്കുട നഗരസഭ
ഓഫിസിൽ ദേശീയപതാക
തലതിരിച്ച് കെട്ടിയനിലയില്‍
ഇരിങ്ങാലക്കുട: നഗരസഭ ഓഫിസിൽ ദേശീയപതാക തലതിരിച്ച് കെട്ടിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തി സംഭവത്തിന് ഉത്തരവാദികളായവരെ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച നഗരസഭ മൈതാനത്ത് കളിക്കാൻ എത്തിയവരാണ്, നഗരസഭ ഓഫിസിന് മുകളിൽ ദേശീയപതാക തലതിരിച്ച് കെട്ടിയതായി കണ്ടെത്തിയത്. സംഭവം അറിഞ്ഞ് നഗരസഭ അധികൃതരുടെ നിർദേശ പ്രകാരം ജീവനക്കാരെത്തി പതാക ശരിയായ രീതിയിൽ കെട്ടുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.