കോര്പറേഷന് ഓഫിസിനുമുന്നിലെ ദേശീയ പതാക ഇനി താഴില്ല
text_fieldsതൃശൂർ: കോർപറേഷൻ ആസ്ഥാനത്തെ ദേശീയ പതാക 24 മണിക്കൂറും പാറിപ്പറക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാക ആ സവിശേഷതയുള്ളതാണ്. കോർപറേഷന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 100 അടി ഉയരമുള്ള കൊടിമരവും 20:30 അളവിലുള്ള പതാകയുമാണ് ഉയര്‍ത്തിയിട്ടുള്ളത്.
റിപ്പബ്ലിക് ദിന ചടങ്ങില്‍ മേയര്‍ എം.കെ. വർഗീസ് റിമോട്ട് ഉപയോഗിച്ച് ഉയര്‍ത്തുന്ന പതാകയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്ഥിരംസമിതി അധ്യക്ഷർ, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി ആര്. രാഹേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ കോര്‍പറേഷനുകളിൽ ഇത്തരത്തിലുള്ള കൊടിമരവും പതാകയും തൃശൂരിൽ മാത്രമാണുള്ളത്. പതാക മാറ്റുന്നതിനും മോട്ടോര്‍ സർവിസ് ചെയ്യുന്നതിനും മാത്രമേ പതാക താഴ്ത്തുകയുള്ളൂ. രാത്രിയില്‍ പതാക കാണുന്നതിന് സ്പോട്ട് ലൈറ്റുകള്‍ ഉള്‍പ്പെടെയും സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.