ദേശീയ ലോക് അദാലത്ത്; തൃശൂർ ജില്ലയിൽ 7400 കേസുകൾ തീർപ്പാക്കി
text_fieldsതൃശൂർ: ജില്ല നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ലോക് അദാലത്തിൽ 7400ലധികം കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എം.എ.സി.ടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റു വിവിധ കേസുകൾ എന്നിവയിലൂടെ 18 കോടിയോളം രൂപയുടെ വ്യവഹാരങ്ങൾ ആണ് തീർപ്പാക്കിയത്.
ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും ജില്ല നിയമ സേവന അതോറിറ്റി ചെയർമാനുമായ പി.പി. സെയ്തലവി, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സരിത രവീന്ദ്രൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
ഫസ്റ്റ് അഡീഷനൽ സബ് ജഡ്ജി രാജീവൻ വാചാൽ, സെക്കൻഡ് അഡീഷനൽ സബ് ജഡ്ജി തേജോമയി തമ്പുരാട്ടി, പ്രിൻസിപ്പൽ മുൻസിഫ് ആൻ മേരി കുര്യാക്കോസ് മണലേൽ, ഫസ്റ്റ് അഡീഷനൽ മുൻസിഫ് പി. വിജയശങ്കർ എന്നിവർ പരാതികളിൽ തീർപ്പു കൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.