കേരള ടീം ക്യാപ്റ്റന് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം
text_fieldsമുളങ്കുന്നത്തുകാവ്: സന്തോഷ് ട്രോഫി മത്സരത്തിൽ വിജയ കിരീടത്തിൽ മുത്തമിട്ട കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫിന് ജന്മനാട് ഉജ്ജ്വല സ്വീകരണം നൽകി.
പൗരാവലി ഒരുക്കിയ വരവേൽപ്പ് മുളങ്കുന്നത്തുകാവ് അമ്പലനടയിൽനിന്ന് ഫുട്ബാൾ പ്രേമികളുടെ അകമ്പടിയോടെ പൂരാരവത്തോടെ സ്വീകരണ വേദിയിലേക്ക് ആനയിക്കപ്പെട്ടു. സ്വീകരണ പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ബൈജു അധ്യക്ഷത വഹിച്ചു.
രമ്യ ഹരിദാസ് എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജോ പോൾ അഞ്ചേരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനി ജോസ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സെൻറ് തോമസ് പള്ളി വികാരി ഫാ. പോൾസൻ പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.