Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightNattikachevron_rightചികിത്സ സഹായത്തിനായി...

ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു
cancel

അന്തിക്കാട്: വലിയ വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവറും കുടുംബവും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പുത്തൻപീടിക ആയുർവേദ ആശുപത്രിക്ക് സമീപം താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിൽ പാണപറമ്പിൽ സുനിൽകുമാറാണ്​ (51) സുമനസ്സുകളുടെ സഹായം തേടുന്നത്. 30 വർഷത്തോളം ബസ്​ അടക്കമുള്ള ഭാരവാഹനങ്ങൾ ഓടിച്ച് കുടുംബം നയിച്ച സുനിൽകുമാർ ഇപ്പോൾ ചികിത്സാ സഹായത്തിനും ഉപജീവനത്തിനുമായി കേഴുകയാണ്.

2011ൽ ആണ് സുനിൽകുമാറിന് ആദ്യ ഹൃദയസ്തംഭനം ഉണ്ടാകുന്നത്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ആഞ്ചിയോ പ്ലാസ്​റ്റി നടത്തി. 2017ൽ രണ്ടാമതും ഹൃദയസ്​തംഭനം നേരിട്ടു. തൃശൂർ അമല ആശുപത്രിയിൽ ചിത്സ തേടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രമേഹം മൂർഛിച്ച്​ വലത് കാൽപാദം മുറിച്ച് നീക്കിയത്​. പിന്നീട്​ കാൽ മുട്ടിനു മേലേ വെച്ച് മുറിച്ച് നീക്കേണ്ടി വന്നു. ഇതോടെ തൊഴിലെടുക്കാനാവാതെ കിടപ്പിലായി.

ഇതുവരെ ചികിത്സക്കും മറ്റുമായി വൻ തുക ചെലവായി. കിടപ്പാടം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഭാര്യാ സഹോദര​െൻറ വീട്ടിലാണ്​ താമസം. വിദ്യാർഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന സുനിൽകുമാറി​െൻറ കുടുംബത്തെ സഹായിക്കാൻ വിവിധ രാഷ്​ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനകീയചികിത്സ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത്​ മുൻ പ്രസിഡൻറ്​ പി.സി. ശ്രീദേവി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ഐ. അബൂബക്കർ തുടങ്ങിയവർ രക്ഷാധികാരികളും മുൻ വാർഡ് അംഗം സുഭദ്ര രവി ചെയർമാനും കെ.വി. ഭാസ്കരൻ കൺവീനറും കെ.ബി. പ്രദീപ്​കുമാർ ട്രഷററുമായി 'പി.ജെ. സുനിൽകുമാർ ചികിൽസ സഹായ സമിതി' രൂപവത്​കരിച്ച്​ സൗത്ത് ഇന്ത്യൻ ബാങ്ക്​ പുത്തൻപീടിക ശാഖയിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട്​ നമ്പർ: 0436053000009981, ഐ.എഫ്​.എസ്​ കോഡ്​: SIBLOOOO436. ഫോൺ: 9495039534, 9946201401.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:need helphelp needed
News Summary - seeking help for treatment
Next Story