Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
elephant
cancel

തൃ​ശൂ​ർ: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി നാ​ട്ടാ​ന നി​രീ​ക്ഷ​ണ ജി​ല്ല​ത​ല സ​മി​തി. നേ​ര​ത്തെ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചും ഭേ​ദ​ഗ​തി വ​രു​ത്തി​യു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 20 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ തീ​രു​മാ​ന​മാ​യി നി​രീ​ക്ഷ​ണ സ​മി​തി പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

  • പു​തി​യ ഉ​ത്സ​വ​ങ്ങ​ൾ​ക്കോ നി​ല​വി​ലു​ള്ള ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന ആ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​നോ അ​നു​മ​തി​യി​ല്ല.
  • പ​ക​ൽ 11നും ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ഇ​ട​യി​ൽ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​നോ ന​ട​ത്തി​യോ വാ​ഹ​ന​ത്തി​ലോ കൊ​ണ്ട് പോ​കാ​നും പാ​ടി​ല്ല.
  • ആ​ന​യെ വെ​യി​ല​ത്ത് അ​ധി​ക സ​മ​യം​നി​റു​ത്താ​നോ, ആ​ന​യു​ടെ സ​മീ​പം പ​ട​ക്കം പൊ​ട്ടി​ക്കാ​നോ പാ​ടി​ല്ല.
  • ആ​ന​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ​ത് മൂ​ന്നു​മീ​റ്റ​ർ അ​ക​ല​ത്തി​ലേ ആ​ളു​ക​ളെ നി​ർ​ത്താ​വൂ. അ​ക​ലം പാ​ലി​ക്കാ​ൻ ബാ​രി​ക്കേ​ഡു​ക​ൾ ഒ​രു​ക്ക​ണം. ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക്കാ​ണ് ഇ​തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം.
  • എ​ഴു​ന്ന​ള്ളി​പ്പ് സ​മ​യ​ത്ത് ആ​ന​ക​ൾ ത​മ്മി​ൽ 1.5 മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം. ദി​വ​സം ആ​റു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ എ​ഴു​ന്ന​ള്ളി​ക്ക​രു​ത്. ദി​വ​സം ര​ണ്ടു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ഒ​രേ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നും പാ​ടി​ല്ല.
  • പാ​പ്പാ​ന്മാ​ർ മ​ദ്യ​പി​ച്ചും ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചും ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്.
  • ആ​ന​ക​ളെ ത​ല്ലു​ക​യോ മ​റ്റ് ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ അ​രു​ത്.
  • ആ​ന​യെ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ത്സ​വ​ക്ക​മ്മി​റ്റി 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് 25 ല​ക്ഷം രൂ​പ​ക്ക് ഇ​ൻ​ഷ്വ​ർ ചെ​യ്യ​ണം. ക​ഴു​ത്തി​ൽ പേ​ര് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
  • എ​ഴു​ന്ന​ള്ളി​പ്പ് സ​മ​യ​ത്ത് ഒ​ന്നാം പാ​പ്പാ​ൻ സ​മീ​പ​ത്തു​ണ്ടാ​ക​ണം.
  • ആ​ന​ക​ൾ ഇ​ട​ഞ്ഞ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത് ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക​ൾ.
  • വെ​ള്ള​വും ഭ​ക്ഷ​ണ​വും കി​ട്ടു​ന്നു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ളും ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഉ​ട​മ​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.
  • തീ​വെ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ആ​ന​ക്ക് ചൂ​ടേ​ൽ​ക്കാ​ത്ത​വി​ധം പി​ടി​ക്ക​ണം.
  • എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​ന​വും ഡേ​റ്റാ​ബു​ക്ക്, ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൈ​ക്രോ​ചി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
  • ആ​ന​പ്പു​റ​ത്തി​രു​ന്ന് പൂ​ത്തി​രി ക​ത്തി​ക്കാ​നോ ലേ​സ​ർ​ലൈ​റ്റ് പോ​ലെ പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന​വ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ല. കോ​ല​ത്തി​ലെ അ​ല​ങ്കാ​ര​ങ്ങ​ൾ​മൂ​ലം വ​ലു​പ്പ​വും ക​ന​വും കൂ​ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantThrissur NewsElephant Protection
News Summary - need elephant protection
Next Story