Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീ​റ്റ് പ​രീ​ക്ഷ...

നീ​റ്റ് പ​രീ​ക്ഷ റാങ്ക്; ദേ​വ​ദ​ർ​ശ​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

text_fields
bookmark_border
Devadarshan
cancel
camera_alt

നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ദേ​വ​ദ​ർ​ശ​ന് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് അധികൃതർ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

കൊ​ര​ട്ടി: നീ​റ്റ് അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യ കൊ​ര​ട്ടി ഖ​ന്നാ​ന​ഗ​ർ സ്വ​ദേ​ശി ദേ​വ​ദ​ർ​ശ​ൻ ആ​ർ. നാ​യ​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. 720 മാ​ർ​ക്കി​ൽ 720ഉം ​നേ​ടി ദേ​വ​ദ​ർ​ശ​ൻ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത് കേ​ര​ള​ത്തി​നും തൃ​ശൂ​ർ ജി​ല്ല​ക്കും അ​ഭി​മാ​ന​മാ​യി.

എ​ഴു​തി​യ ആ​ദ്യ പ​രീ​ക്ഷ​യി​ൽ ത​ന്നെ ഒ​ന്നാം റാ​ങ്ക് നേ​ടു​ന്ന അ​പൂ​ർ​വ​ത​യും ദേ​വ​ദ​ർ​ശ​ന്റെ നേ​ട്ട​ത്തി​ന് പി​റ​കി​ൽ ഉ​ണ്ട്. കൊ​ര​ട്ടി ജ്യോ​തി നി​വാ​സി​ൽ ഡോ. ​രാ​ജേ​ഷ്, ഡോ. ​ദീ​പ​കൃ​ഷ്ണ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ മെ​ഡി​ക്ക​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ സം​ഘ​മി​ത്ര​യാ​ണ് സ​ഹോ​ദ​രി.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ദേ​വ​ദ​ർ​ശ​നെ കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് പി.​സി. ബി​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷൈ​നി ഷാ​ജി, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ആ​ർ. സു​മേ​ഷ്, വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ ചെ​യ​ർ​മാ​ൻ നൈ​നു റി​ച്ചു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​യ്മോ​ൾ ജോ​സ്, ലി​ജോ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsNEET UG 2024
News Summary - NEET Exam Rank; appreciation for Devdarshan
Next Story