അവഗണന: ബി.എൽ.ഒമാർ 'കഞ്ഞി' കുടിച്ച് പ്രതിഷേധിച്ചു
text_fieldsതൃശൂർ: അവഗണനയിൽ പ്രതിഷേധിച്ച് വോട്ടെടുപ്പ് ദിവസം തൃശൂരിൽ ബി.എൽ.ഒമാർ 'കഞ്ഞി കുടിച്ച്' പ്രതിഷേധിച്ചു. വോട്ടര്‍പട്ടിക പുതുക്കലിനും വോട്ടെടുപ്പ് നാളിലെ പ്രവർത്തനങ്ങൾക്കുമടക്കം സര്‍ക്കാര്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഓഫിസർമാരാണ് പ്രതിഷേധ സമരം നടത്തിയത്.
ടെലിഫോണ്‍ ബില്ലടക്കം 600 രൂപയാണ് ഇവർക്ക് ശമ്പളം. രാവിലെ മുതല്‍ വൈകീട്ട് വരെ ബൂത്തില്‍ ഇരിക്കാൻ 200 രൂപയും ഒരു വീട് കയറിയുള്ള വിവരശേഖരണത്തിന് നാല് രൂപയുമാണ് നൽകുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, മൂന്ന് വർഷമായി ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്ന് ബി.എല്‍.ഒമാര്‍ പറയുന്നു.
പരാതിയുയർന്നതോടെ കഴിഞ്ഞ സെപ്റ്റംബറിൽ കുടിശ്ശികയിനത്തിൽ 17 കോടി തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചെങ്കിലും ബി.എൽ.ഒമാർക്ക് തുക ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് 25,979 പേരാണ് ബി.എൽ.ഒമാരായുള്ളത്. 2017-2018ൽ മനുഷ്യാവകാശ കമീഷൻ ഇടപെടലിനെ തുടർന്നാണ് അലവൻസ് ലഭിച്ചത്.
വർഷങ്ങളായിട്ടും വേതനം പുതുക്കിയിട്ടില്ലെന്ന് ബി.എല്‍.ഒമാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചുമതലയിലുള്ള മറ്റ് ജീവനക്കാർക്ക് വെള്ളവും ചായയും ഭക്ഷണവുമെത്തിച്ചപ്പോൾ ഇവർക്ക് കുടിവെള്ളം പോലും അനുവദിച്ചില്ലേത്ര. ഈ സാഹചര്യത്തിലാണ് തൃശൂരിൽ പ്രതിേഷധമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.