അധികൃതരുടെ അനാസ്ഥ; പെരുമ്പിലാവ് കണക്ക കോളനിയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല
text_fieldsപെരുമ്പിലാവ്: കണക്ക കോളനി റോഡ് വെള്ളക്കെട്ട് മൂലം സഞ്ചാരയോഗ്യമല്ലാതായി. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. അഞ്ച് വർഷമായി മഴക്കാലത്ത് പ്രതിസന്ധി തുടരുകയാണ്. പരാതികളെ തുടർന്ന് മേഖലയിൽ ഓരോ വർഷവും കാനകൾ വൃത്തിയാക്കുകയും പാഴ്ചെടികൾ വെട്ടമാറ്റുകയും ചെയ്യുമെങ്കിലും ഇതൊന്നും വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ല.
ശാസ്ത്രീയമായ രീതിയിൽ റോഡ് ഉയർത്തി കാനയുടെ ഇരുഭാഗങ്ങളിലും താഴ്ചയും വീതിയും കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈയിടെ ജലനിധി പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ ഒരുവശം കീറിയിരുന്നു. ഈ മണ്ണ് കോൺക്രീറ്റ് കാനയിലേക്ക് ഒഴുകിപ്പോയി അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. മേഖലയിൽ കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.